എന്റെ കേരളമേ നീ എങ്ങോട്ട്?
സാക്ഷരകേരളമേ!!പുരോഗമനം രാക്ഷ്ട്രീയരംഗത്തുള്ളവർ ചൂഷണം ചെയ്യുന്നോ?
പ്രവാസികളെന്താണ് പദ്ധതികൾക്കു മുതൽമുടക്കാത്തത്?
ആത്മഹത്യ കുത്തകയായി ഏറ്റെടുത്തോ?
ഈ ഇരുണ്ട ഭൂഖണ്ഡമായ ബോട്സ്വാനയിൽപോലും
ആരും ആത്‍മഹത്യ ചെയ്യുന്നില്ല.
ആത്മഹത്യയുടെ മണത്താൽ
ഈ നാടിനു ശാപമാക്കുന്നില്ല.
ഇവിടെ വ്യവസായികൾ യാതൊരുവിധമായപീഡനവുമില്ല.
ഇവിടെ രാക്ഷ്ട്രീയരംഗത്തു അഴിമതിയോ,ചൂഷണമോ, നടക്കുന്നില്ല. ചെറുതുംവലുതുമായ വ്യവസായികളുടെ ഉന്നമനത്തിനു വേണ്ടിആണ് ഇവിടുത്തെ ഗവണ്മെന്റ് സഹായിക്കുന്നത്.
പ്രവാസികളായ ഞങ്ങളുടെ വിശ്വാസം മില്ലാതാകുന്നു.
ഞങ്ങൾ നാടിന്റെ മക്കൾ വിദേശത്തുപോയി ഉണ്ടാക്കിയ ഉയർച്ചയാണ് കേരളത്തിന്റെ പ്രതിഛായമാറ്റാൻ കഴിഞ്ഞതെന്നു ഞാങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.
അച്ചടക്കമില്ലാതെ അലറുന്ന കൊറോണഭീതിയിയുടെ ഞെട്ടലിൽനിന്നു ഞങ്ങൾ
ഇനിയും ഉണർന്നിട്ടില്ല.
മാസ്ക് ധരിച്ചതുകൊണ്ടു
ഞങ്ങൾ മോചിതരാകില്ല.
ഞങ്ങൾക്കല്പം സമാധാനമാണു വേണ്ടതു.
ജോലിയും കൂലിയുമില്ലാതെ കൊറോണക്കാാലത്തു കിട്ടുന്നറേഷൻ കഴിച്ചുവിശപ്പടക്കാൻ കഴിയാതെയും, അഭിപ്രായം പറയാൻ കഴിയാതെയും
ശ്വാസംമുട്ടുന്ന ജനങ്ങൾക്കു അല്പം ആശ്വാസം തരണമേ.
സാമ്പത്തിക രംഗത്തു
ഒരങ്കത്തിനു ബല്യമില്ലാത്ത
ഈ അവസ്ഥയിൽ വ്യവസായികളെ ആത്മഹത്യചെയ്യിക്കാനും, നാടുകടത്താനും ഉള്ള പ്രോത്സാഹനം
കാണുമ്പോൾ,
അദ്ധ്വാനം കൂടാതെ ഉയർച്ചയുണ്ടാകണമെന്നു ചിന്താഗതിക്കാരായ രക്ഷ്‌ടീയക്കാർ
ഇങ്ങനെ വിലസുമ്പോൾ വിപ്ലവപാർട്ടികൾ ഭരിക്കുന്ന കേരളത്തിന്റെ അടിസ്ഥാനസ്വഭാവംമനസ്സിലാകുന്നു.
ബാങ്ക്‌ലോണെടുത്തു തിരിച്ചടക്കാൻ കഴിയാതെ ജിപ്തിപേടിച്ചു
അടുക്കള വശത്തുകൂടി
ഇറങ്ങിയോടിപ്പോയ ചെറുപ്പക്കാരൻ ഭാഗ്യത്തിനു അറബിനാട്ടിൽ പോയി പത്തു കാശുണ്ടാക്കിയപ്പോൾ
അവനും പിറന്ന മണ്ണിൽ വല്ലതും തുടങ്ങാൻ ഭയം.
പിറന്ന നാടിന്റെ മേൽവിലാസത്തിലാണെ
പ്രവാസികൾ ഞങ്ങളുടെ നിലനിൽപ്പു തന്നെ.
വ്യവസായികളെ ചാടിക്കുന്ന കേരളാമെന്നു വിദേശരാജ്യത്തു കേട്ടുകേഴ്‌വിയായി.
നാട്ടിൽനടക്കുന്ന ചെറിയകുറവുകൾ പോലും ലോകംആഘോഷമാക്കുന്നു.
സര്‍ക്കാരിന്റെ അവഗണനക്കു
വളം വെയ്ക്കുന്ന ഈ പ്രതിസന്ധിയുടെ ഫലമായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവിടം വിട്ടത് 100 പ്പരം വ്യവസായ ശാലകളാണ്.
വ്യവസായ മേഖലയിലെ മികച്ച സ്ഥാപനമായ കിറ്റെക്സ് സാബു ജേക്കബ് നല്ല ഒരു പാർട്ടി ക്കാരൻ ആയിട്ടുപോലും രാഷ്ട്രീയക്കാർക്ക് നിറം നോക്കാതെ നക്കാപ്പിച്ച എറിഞ്ഞു കൊടുത്തിരുന്നങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു.
കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് മുതല്‍ ചെറുകിട വ്യവസായങ്ങള്‍ വരെ പെടുന്നു ഈ പട്ടികയില്‍.
നശീകരണത്തിന്റ നടപടിയെടുക്കുന്ന
ഗവണ്മെന്റ് ജോലിക്കാരുടെ
രീതി കാരണം കേരളത്തിനു വെളിയിൽ ഉള്ള ഒരാൾ പോലും വ്യവസായി പങ്കാളിയാകാൻ ഞങ്ങളോടു കൂടുന്നില്ല.
വ്യവസായിയെ പൂട്ടിക്കാൻ അധികാരമുള്ള ഉദ്യോഗമണ്ഡലത്തിലെ പഴുകാലികൾ കടിച്ചാലും അത്താഴം മുടങ്ങും
തക്കം നോക്കിയിരിക്കുന്ന ഞാഞ്ഞൂലും അപ്പോൾ തലപൊക്കും..
ബോട്സ്വാനയെന്ന ഇരുണ്ട ഭൂഖണ്ഡത്തിൽവന്ന മലയാളികൾ വൻവ്യാസയികളായതു
വ്യവസായ രംഗത്തു ശുദ്ധവായു ശ്വസിക്കുന്നതു കൊണ്ടെന്നു
പറഞ്ഞാൽ അതു വിരോധാഭാസമാകില്ല.
ഒരുമൈൽ ദൂരം വ്യവസായിയുടെ കൂടെ നടക്കാൻ പറഞ്ഞാൽ
രണ്ടുമൈൽ ദൂരംനടക്കുന്ന
ഒരു ഗവണ്മെന്റാണിവിടെ.
ഇവിടെരാക്ഷ്ട്രീയമുണ്ട്. എന്നാൽ വ്യവസായരംഗത്തു രാക്ഷ്ട്രീയമില്ല
അതിന്റെയഭിവൃദ്ധി ഇവിടെ കാണുന്നുണ്ട്..
നമ്മുടെനാട്ടിലെ രീതിമാറണം
ഇതൊക്കെ അനുഭവിച്ചിട്ടുള്ള
ഒരു രാക്ഷ്ട്രീയ പ്രവർത്തകയാണേ ഞാൻ.
ഒന്നുകില്‍ വ്യവസായം നിര്‍ത്തിപ്പോകുക, അല്ലെങ്കില്‍ അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടിലേക്ക് പോകുക.ഇങ്ങനെയുള്ള ആളുകളുടെ വേദനനിറഞ്ഞ അനുഭവങ്ങൾ ലോകം കൊട്ടിഘോഷിക്കുന്നു.
കേരളം ഏറെ അഭിമാനത്തോടെ ഒരുകാലത്ത് ഉയര്‍ത്തിക്കാട്ടിയിരുന്ന
ചെറുകിട സ്ഥാപനങ്ങള്‍ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലായി പൂട്ടിപ്പോകുബോള്‍ അവർക്കു പകരം
ടാറ്റ, ബിർള യെ കൊണ്ടുവരാമെന്നു
ഞങ്ങൾക്കു മോഹനവാഗ്ദാനം തരല്ലേ.
..കേരളത്തിലെ പ്രമുഖ വ്യവസായി സാബു ജേക്കബിനെ കർണാടക സർക്കാർ വിമാനമായ്ച്ചു കേരള മണ്ണിൽ നിന്ന് പറത്തി കൊണ്ട് പോയിരിക്കുന്നു.എത്ര നാണം കേട്ട കാര്യമാണിത്.
സൈബർ സംഘങ്ങൾ പാണൻ പാടുന്നതുപോലെ വാഴ്ത്തി പാടിയിട്ട് കാര്യമില്ല. പഴഞ്ചൻ ആശയങ്ങൾ മാറ്റി പുതിയ കാഴ്ചപ്പാടുകലുള്ളവരെ ഏൽപ്പിക്കുക. ഈ പോക്ക് ആപത്തിലേക്കാണ്.
വ്യവസായരംഗത്തു മാത്രമല്ല കലാസാഹിത്യരംഗത്തും രാക്ഷ്ട്രീയത്തിന്റ അതിപ്രസരം.
കാണുന്നു.. ഇതവസാനിപ്പിക്കാതെ
പുരോഗതി പ്രാപിക്കില്ല.
ലീലാതോമസ്, തൈപ്പറമ്പിൽ