“എന്നാൽ മഹാമാരി എന്നതിന്റെ അർത്ഥമെന്താണ്? ഇത് ജീവിതമാണ്, അത്രമാത്രം”. ആൽബർട്ട് കാമുസ്, ദി പ്ലേഗ്
1947- ൽ ഫ്രഞ്ച് എഴുത്തുകാരനും തത്ത്വചിന്തകനുമായ ആൽബർട്ട് കാമു തന്റെ ‘ദി പ്ലേഗ്’ എന്ന നോവൽ പ്രസിദ്ധീകരിച്ചു. മനുഷ്യന്റെ ജീവിതയാഥാർത്ഥ്യങ്ങളോടുളള ഏറ്റുമുട്ടലിനെയും മരണത്തോടുള്ള കീഴടങ്ങലിനെയും കുറിച്ച് ഇത്രയും വ്യക്തമായി പ്രതിപാദിക്കുന്ന മറ്റൊരു സാഹിത്യ കൃതി ഇന്നുവരെ എഴുതപ്പെട്ടിട്ടില്ല. പേര് സൂചിപ്പിക്കുന്നത് പോലെ, ഫ്രഞ്ച് അൾജീരിയൻ നഗരമായ ഒറാനിൽ 1849-ൽ കോളറ എന്ന മഹാമാരി പടർന്നുപിടച്ചതും അവിടുത്തെ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തെ കൊന്നൊടുക്കിയതിൻ്റെയും കഥയാണ് നോവൽ പറയുന്നത്. ‘ദി പ്ലേഗ്’ അടിസ്ഥാനപരമായി ഒരു ദാർശനിക നോവലാണ്. ജീവിതത്തിലുടനീളം, നിസ്സംഗവും അസംബന്ധവുമായ ലോകത്തെക്കുറിച്ചും, മനുഷ്യരുടെ കഷ്ടപ്പാടുകളെക്കുറിച്ച് കാമു വളരെയധികം ആശങ്കാകുലനായിരുന്നു. മനുഷ്യരുടെ വേദനകൾ പരിഹരിക്കുന്നതിനും തടയുന്നതിനുമുള്ള ശ്രമം പകർച്ചവ്യാധിയുടെ വ്യാപനത്തിനോ, നാശത്തിനോ, വലിയതോതിലുള്ള വ്യത്യാസം വരുത്തുന്നില്ലെന്ന് നമുക്ക് തോന്നുമെങ്കിലും, ദുരന്തത്തെ നേരിടുന്ന സ്ഥിരോത്സാഹം മാന്യമായ ഒരു പോരാട്ടമാണെന്ന് കാമു വാദിക്കുന്നു. ഇത്തരം ദുരന്തങ്ങൾ വ്യക്തിഗത സ്വാർത്ഥതാൽപര്യവും സാമൂഹിക ഉത്തരവാദിത്തവും തമ്മിലുള്ള പിരിമുറുക്കത്തെ പരീക്ഷിക്കുന്നു. മനുഷ്യന്റെ നിലനിൽപ്പിൽ അവനിൽ അന്തർലീനമായ യുക്തിക്കോ, ധാർമ്മികതക്കോ അർത്ഥമില്ലെന്ന് കാമു കരുതുന്നു. അദ്ദേഹം പറയുന്നു, “ഒരു ആശയത്തിനായി മരിക്കുന്ന ധാരാളം ആളുകളെ ഞാൻ കണ്ടിട്ടുണ്ട്. ഞാൻ വീരത്വത്തിൽ വിശ്വസിക്കുന്നില്ല; ഇത് എളുപ്പമാണെന്ന് എനിക്കറിയാം, ഇത് കൊലപാതകമാണെന്ന് ഞാൻ മനസ്സിലാക്കി. ഒരാൾക്ക് ഇഷ്ടപ്പെടുന്നതിന് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്നതാണ് എനിക്ക് താൽപ്പര്യമുള്ളത്.” ആത്യന്തികമായി ഈ നോവൽ മനുഷ്യാസ്തിത്വത്തിൻ്റെ ആത്യഗതതലങ്ങളിലേക്ക് നടത്തുന്ന ആഴത്തിലുള്ള ഒരന്വേഷണമാണ്. മഹത്തായ ചില ദാർശനിക ചോദ്യങ്ങൾക്കു പര്യവേക്ഷണം ചെയ്യാൻ കാമു മഹാമാരി ബാധിച്ച ഓറാൻ പട്ടണത്തെ തിരഞ്ഞെടുക്കുകയായിരുന്നു.
ജീവിതം കാറ്റിനെതിരെ എറിയപ്പെടുന്ന ആത്മാന്വേഷണത്തിൻ്റെ ഒരു ചെറിയ കടലാസ് കുറിപ്പു മാത്രമാണ്. ഒരുവൻ്റെ ആത്മാന്വേഷണം അനുനിമിഷം നൂതനവും അദ്വിതീയവുമായിരിക്കും. കാൽപനികതയുടെ അതിർവരമ്പുകൾക്കുളളിൽ നിർവചിക്കപ്പെടുന്ന അസ്തിത്വത്തിന്റെ കുറിപ്പ് അവ്യക്തവും അപൂർണ്ണവുമാണ്. സത്യസന്ധവും, ശക്തവും മൂർച്ചയുള്ളതുമായ വാക്കുകൾ അതിൽ ഉണ്ടാവില്ല. പരാജയത്തിൻ്റെയും കുറ്റബോധത്തിൻ്റെയും പരിഭ്രാന്തിയുടെയും ഭാരമേറിയ മാറാപ്പ് മനുഷ്യൻ്റെ ചുമലിൽ നിലനിൽക്കുമ്പോൾ വരണരഹിതമായ അവബോധം അവനു ലഭിക്കുകയില്ല. കാരണം, സമഗ്രജീവിതത്തിൻ്റെ വാസ്തവികത പിറക്കുന്നത് വർത്തമാനകാലത്തിലാണ്. ഈ നിമിഷത്തെ അറിയാതെ ആർക്കും ആത്മാന്വേഷണം ആരംഭിക്കാൻ കഴിയില്ല. ആത്മാന്വേഷണം അവനവനറിഞ്ഞ് അവനവനിലേക്ക് എത്തിച്ചേരാൻ അവനവൻ കാട്ടുന്ന ധൈര്യമാണ്. പഴഞ്ചൻ പ്രാമാണികതകളുടെ പ്രാകരം തകർത്തുകളഞ്ഞ്, ആവർത്താധിഷ്ഠിത ചിന്താബിംബങ്ങളെ ധൂളിമയമാക്കുമ്പോൾ മാത്രമാണ് ഒരാൾക്ക് ആത്മവിശ്വാസത്തോടെ സ്വയം നിർവചിക്കാൻ കഴിയുന്ന ഒരേയൊരു കുറിമാനമാനം എഴുതാൻ കഴിയൂ.
ആത്മാന്വേഷണം നിരന്തരമായ ഒരു തിരഞ്ഞെടുപ്പു കൂടിയാണ്. പക്ഷേ, ഈ തിരഞ്ഞെടുപ്പിനെക്കുറിച്ച് അധികമാരും ബോധവാന്മാരല്ല. മനുഷ്യൻ ശീലാവിധയത്വമാർന്ന മനസ്സിന്റെയും അസംബന്ധ യാഥാസ്ഥിതികതയുടെയും നിരർത്ഥകമായ അന്ധവിശ്വാസങ്ങളുടെയും വിരസത തോന്നാത്ത അനുഷ്ഠാനങ്ങളുടെയും ഇരയായാണ്. ഇടയ്ക്കിടെ യുവ കൊലയാളിയെപ്പോലെ ശിക്ഷ വിധിക്കാൻ യുദ്ധവും മഹാമാരികളും വന്നുപോകുന്നു. ഭൂമിയിൽ യുദ്ധങ്ങളും ബാധകളും നിരവധി തവണ ഉണ്ടായിട്ടുണ്ട്. ഓരോ ബാധകളും യുദ്ധങ്ങളും കഴിയുമ്പോൾ മനുഷ്യർ വീണ്ടും താന്താങ്ങളുടെ അവബോധരഹിതമായ അസംബന്ധ ചിന്താവിഷയങ്ങളെ ആഞ്ഞു പുല്കി ഒന്നും സംഭവിക്കാത്ത രീതിയിൽ താളാത്മകമായി ജീവിതവേദിയിൽ നൃത്തം ചെയ്യാൻ തുടങ്ങും. ഈ നൃത്തത്തിന് ഒരു വിരാമം ഉണ്ടാകുന്നത് വീണ്ടും ഒരു ദുരന്തം വരുമ്പോഴാണ്. എന്നാൽ തിരഞ്ഞെടുപ്പില്ലാത്ത അന്തിമമായ ഒരു വിധി, അവസാന വാക്കുണ്ട്: മരണം. ഈ യാഥാർത്ഥ്യത്തിൽ നിന്ന് നമുക്ക് ഒരിക്കലും രക്ഷപ്പെടാൻ കഴിയില്ല.
ജനിമൃതിയെന്ന സ്വഭാവികവും ലളിതവുമായ പ്രതിഭാസത്തെ ഭൂത, ഭാവി ബിന്ദുക്കളിലേക്ക് മാത്രം ചലിക്കുന്ന ദോലകമായി സ്വയം മാറ്റി, നിരന്തരം വിഷമാവസ്ഥയിൽ എക്കാലവും കഴിയുകയാണ് മനുഷ്യർ. മരണത്തിനും ക്ലേശങ്ങൾക്കുമിടയിലെ ജീവിതം ഇതിവൃത്തം ഇല്ലാത്ത, കലാപവും ആത്യന്തികമായി നിരർത്ഥകമെന്നു തോന്നുന്ന ഒരു പകർച്ചവ്യാധിയായാണ്. മഹാമാരിക്കെതിരായി മനുഷ്യർ നിരന്തരം നടത്തുന്ന വിരുദ്ധ ശ്രമങ്ങൾ ദുരന്തത്തിൻ്റെ പുരോഗതിയിൽ വലിയ വ്യത്യാസം വരുത്തുന്നില്ലെന്ന് ആദ്യമെ നമുക്കു തോന്നാം. എന്നിരുന്നാലും, ഒരിക്കലും അവസാനിക്കാത്ത തോൽവി നേരിടേണ്ടിവരില്ലെന്നും ഈ കലാപം മാന്യവും അർത്ഥവത്തായതുമായ ഒരു പോരാട്ടമാണെന്ന് കാമുവിന്റെ നോവൽ പ്രഖ്യാപിക്കുന്നു. ഈ വിധത്തിൽ, പ്രതീക്ഷയില്ലാത്ത സമയങ്ങളിൽ ശുഭാപ്തിവിശ്വാസത്തിന്റെ മൂല്യത്തെക്കുറിച്ചുള്ള കാമുവിന്റെ വിശ്വാസമാണ് ‘ദി പ്ലേഗിൽ’ നിറഞ്ഞിരിക്കുന്നത്. ജനനത്തിനും മരണത്തിനുമിടയിൽ അർത്ഥമില്ലാത്തതായി തോന്നുന്ന ഇത്തരം തിരഞ്ഞെടുപ്പുകൾ മനുഷ്യർ നടത്താറുണ്ട്. തങ്ങൾക്കും സമൂഹത്തിനും വേണ്ടി പ്രവർത്തിക്കാനും പോരാടാനുള്ള ഈ തിരഞ്ഞെടുപ്പ് ജീവിതത്തെ കൂടുതൽ അർത്ഥവത്താകുന്നു.
നോവലിൽ ഉടനീളം, കാമു വിരൽ ചൂണ്ടുന്നത് സർക്കാരും പത്രമാധ്യമങ്ങളും സമൂഹവും ദുരന്തമുഖത്തു ചെയ്യാവുന്ന എല്ലാ തെറ്റുകളും എന്താണെന്ന് മുൻകൂട്ടി പറയുകയാണെന്ന് നമുക്ക് തോന്നിപ്പോകും. ഇതുകൂടാതെ ലോകം ഇപ്പോൾ നേരിടുന്ന കൊറോണ-19 വൈറസെന്ന പകർച്ചവ്യാധിയെ എങ്ങനെ കാര്യക്ഷമമായി തരണം ചെയ്യാൻ കഴിയും എന്നതിനുളള ഒരു രേഖരൂപവും നമുക്കെല്ലാവർക്കും ഈ കൃതിയിൽ കാണാം. ഇതിനുപുറമേ, ഇന്നു നാം നേരിടുന്ന ഈ പ്രതിസന്ധിയെ തരണം ചെയ്യുവാനുള്ള നിരവധി മാർഗനിർദേശങ്ങളും സന്ദേശങ്ങളും ഈ നോവലിലുണ്ട്. ഒരു പകർച്ചവ്യാധിയുടെ സമയത്ത് അതിനെ ചുറ്റിപ്പറ്റിയും എതിരായും ഒത്തുകൂടിയ ഒരു കൂട്ടം മനുഷ്യരുടെ കഥയാണ് ഇത്.
ഈ നൂറ്റാണ്ടിലെ ആദ്യ മഹാമാരിയായ കോവിഡ്-19 എന്ന കൊറോണ വൈറസിന്റെ വ്യാപനത്തെ പല സർക്കാരുകളും നേരിട്ട രീതി ‘ദി പ്ലേഗി’ ൽ സംഭവിച്ചതു പോലെയാണ്. ഗുരുതരമായ ഒരു പകർച്ചവ്യാധി ഒറാൻ നഗരത്തെ നശിപ്പിക്കുകയാണെന്ന് അവസാനംവരെ നിഷേധിക്കുന്നത് അസാധ്യമായതിനുശേഷം മാത്രമാണ് അന്ന് അധികാരികൾ കർശനമായ ശുചിത്വ നടപടികൾ നടപ്പിലാക്കിയത്. നഗരത്തെ മുഴുവൻ സംസർഗനിരോധന നിയമത്തിന് വിധേയമാക്കാൻ ഒറാനിലെ അധികൃതർ വൈകിയാണ് തീരുമാനിച്ചത്. കൊറോണ വൈറസ് ക്രമാതീതമായി പടർന്ന ലോകത്തെ പല രാജ്യങ്ങളിലും ഇന്നും സംഭവിക്കുന്നത് ഒറാനിലും അന്ന് ഉണ്ടായ അതേ രീതിയിലാണ്. ഈ പകർച്ചവ്യാധി വെറും തട്ടിപ്പും സാങ്കൽപ്പികവും മാത്രമായി പ്രചരിപ്പിക്കാൻ ശ്രമിച്ചവർ ഒറാനിലും അന്ന് ഉണ്ടായിരുന്നു. കൊറോണ വൈറസിനെ ആദ്യ ദിവസം മുതൽ തന്നെ പല ഭരണകൂടങ്ങളും ഗൗരവമായി ശ്രദ്ധിച്ചിരുന്നുവെങ്കിൽ നിരവധി ജീവൻ രക്ഷിക്കാമായിരുന്നു.
നഗരവ്യാപകമായി സംസർഗനിഷേധനിയമവും സാമൂഹ്യ അകലവും പ്രഖ്യാപിച്ച ശേഷം, ഓറനിലെ പൊതുജനങ്ങൾ അവരുടെ പെട്ടെന്നുള്ള തടവറയോട് പ്രതികരിക്കാത്ത പ്രിയപ്പെട്ടവർക്കായി തീവ്രമായ ആഗ്രഹത്തോടെ പ്രതികരിക്കുന്നു. ഈ നോവലിലെ ഒരു കഥാപാത്രമായ റെയ്മണ്ട് റാംബർട്ട് പാരീസിലെ തന്റെ ഭാര്യയിൽ വീണ്ടും ചേരാൻ ഓറാനിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നു. പക്ഷേ നഗരത്തിലെ ഉദ്യോഗസ്ഥർ അയാളെ വിടാൻ വിസമ്മതിക്കുന്നു. കുറ്റവാളികളായ കൂട്ടാളികളുടെ സഹായത്തോടെ നിയമവിരുദ്ധമായി രക്ഷപ്പെടാനാണ് അദ്ദേഹം വീണ്ടും ശ്രമിച്ചത്. പലരും കുടുംബങ്ങളിൽ നിന്ന് അകന്ന് വീടുകളിൽ ഒതുങ്ങിനിന്നപ്പോഴും ഇതേ അവസ്ഥയുണ്ടായി. ഇതുപോലെ വിവിധ നഗരങ്ങളിൽ ജോലി ചെയ്യുന്ന നിരവധി കുടിയേറ്റ തൊഴിലാളികൾക്കും സർക്കാരിന്റെ പിന്തുണയില്ലാതെ സ്വയം അലഞ്ഞുതിരിയേണ്ടിവന്നു. രാജ്യവ്യാപകമായ പൂട്ടിയിടൽ ജനങ്ങളിൽ പലരേയും നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ സഞ്ചരിക്കാൻ അതിശക്തമായ പ്രേരിപ്പിച്ചു. നോവലിലെ രണ്ട് സംഭവങ്ങൾ നമുക്ക് രണ്ട് സന്ദേശങ്ങൾ നൽകുന്നു. ആദ്യത്തേത് നമ്മുടെ കുടുംബങ്ങളെയും പ്രിയപ്പെട്ടവരെയും എല്ലായ്പ്പോഴും വിലമതിക്കുകയും അവരോടൊപ്പം ഒന്നിച്ചു നില്ക്കുകയും ചെയ്യുക എന്നതാണ്. കാരണം ഒരു യുദ്ധമോ, മഹാമാരിയോ പോലുള്ള ദുരന്തങ്ങൾ എപ്പോൾ ഉണ്ടാകുമെന്നും നമ്മുടെ പ്രിയപ്പെട്ടവരെ നമ്മിൽ നിന്ന് തട്ടിയെടുക്കുമെന്നും ആർക്കും അറിയില്ല. രണ്ടാമത്തേത്, തൊഴിലാളിവർഗത്തെയും അവരുടെ ആവശ്യങ്ങളെയും വിലമതിക്കാൻ ലോകമെമ്പാടുമുള്ള സർക്കാരുകൾക്ക് നൽകുന്ന സന്ദേശമാണ്. ദീർഘവീക്ഷണവും രാജ്യനന്മയും ജനക്ഷമകരമായ പദ്ധതികളും കാര്യക്ഷമമായി ആസൂത്രണം ചെയ്തില്ലെങ്കിൽ, ഈ നോവലിലെ കഥാപാത്രമായ റാംബെർട്ടിനെപ്പോലെ നിയമവിരുദ്ധമായ മാർഗ്ഗങ്ങൾ പൗരന്മാർക്ക് അവലംബിക്കേണ്ടിവരും.
‘ദി പ്ലേഗിൽ’, സംസർഗനിഷേധകാലാവധി മാസങ്ങൾ നീണ്ടുനിന്നതിനുശേഷം, ഒറാനിലെ പല പൗരന്മാർക്കും വ്യക്തിപരമായ കഷ്ടപ്പാടുകളോടുള്ള സ്വാർത്ഥമായ അഭിനിവേശം നഷ്ടപ്പെടുന്നു. എല്ലാവരുടെയും ആശങ്ക ഒരു ദുരന്തത്തെ എങ്ങനെ കൂട്ടായി നേരിടണമെന്നായി. അവർ അവരുടെ സാമൂഹിക ഉത്തരവാദിത്തത്തെ അഭിമുഖീകരിക്കുകയും മഹാമാരിവിരുദ്ധ ശ്രമങ്ങളിൽ ചേരുകയും ചെയ്യുന്നു. കൊറോണ വൈറസ് സമയത്ത് സമാനമായ രീതിയിൽ ഇതു സംഭവിച്ചു. ഡോക്ടർമാർ, സംരംഭകർ, സാമൂഹ്യ സേവകർ, പൊതുജനങ്ങൾ തുടങ്ങി നിരവധി പേർ കൈകോർത്തു. ഏതുതരം ഗുരുതരമായ സാഹചര്യങ്ങളെയും നേരിടാൻ എല്ലാവരുടെയും കൂട്ടായ പരിശ്രമം സഹായിക്കുന്നുവെന്ന് ഇത് തെളിയിച്ചു.
ഈ നോവലിലും മറ്റു കൃതികളിലെപ്പോലെ കാമു മനുഷ്യൻ നിരന്തരം ഏർപ്പെട്ടിരിക്കുന്ന അതിജീവനത്തിനായുളള ഏറ്റുമുട്ടലിനെ സൂചിപ്പിക്കുന്നു. മനുഷ്യരിൽ എന്നും നിറഞ്ഞുനിൽക്കുന്ന സ്വാർത്ഥത, കലഹം, അസൂയ, അത്യാർത്തി, മാത്സര്യം, നിയമലംഘനം എന്നിവയെല്ലാം ‘ദി പ്ലേഗി’ലും നിഴലിക്കുന്നുണ്ട്. ദുരന്തമുഖത്തു നില്ക്കുമ്പോഴാണ് മനുഷ്യൻ സഹവാസത്തിൻ്റയും സാഹോദര്യത്തിന്റെയും മാപനി ആദ്യം ഉപയോഗിക്കാൻ പഠിക്കുന്നത്. മരണത്തോടുള്ള മനുഷ്യരാശിയുടെ എല്ലാ പ്രതികരണങ്ങളും ഇതിൽ പ്രതിനിധീകരിക്കുന്നു. മാത്രമല്ല ഇപ്പോൾ – കോവിഡ്- 19-ൻ്റെ വരവോടെ ഈ പുസ്തകത്തിന് അക്ഷരാർത്ഥത്തിലും രൂപകീയ തലത്തിലും പ്രസക്തിയുണ്ട്. മനുഷ്യന്റെ കഷ്ടപ്പാടുകളുടെ അനിവാര്യതയുടെ പ്രതീകമാണ് ‘ദി പ്ലേഗ്’ എന്നു കരുതാം. പ്രതിസന്ധി, രോഗം, പീഡനം, മരണം ഏത് നിമിഷവും ഏത് സമയത്തും വരാം. അതാണ് മനുഷ്യരെന്ന നിലയിൽ നാം മനസ്സിലാക്കേണ്ടതും എല്ലാ പ്രായക്കാരും ചിന്തിക്കേണ്ടതും. പ്രതികൂല സാഹചര്യങ്ങളിൽ, നമ്മുടെ കൂട്ടായ, വ്യതിരിക്തമായ പ്രതികരണത്തിലൂടെ തിരഞ്ഞെടുക്കാനുള്ള കഴിവ് നമുക്കുണ്ട്, അത് നമ്മുടേത് മാത്രമാണ്. അതാണ് നമ്മുടെ അടിസ്ഥാന സ്വാതന്ത്ര്യം.
‘പ്ലേഗി’ലെ കഥാപാത്രങ്ങൾ എല്ലാവരും എക്കാലത്തേയും മനുഷ്യരെ പ്രതിനിധാനം ചെയ്യുന്നവരാണ്. മനുഷ്യർക്ക് കഷ്ടപ്പാടുകളോട് പ്രതികരിക്കാൻ കഴിയുന്ന ഏതാണ്ട് അവികാരിക വഴികളെയാണ് ഇവർ പ്രതിനിധീകരിക്കുന്നത്. മതപരമായ കാഴ്ചപ്പാട്, സ്വന്തം കടമയിലുളള ഉറച്ചുനില്പ്, ചിലപ്പോൾ കടമകൾക്ക് കീഴടങ്ങുക, പ്രത്യാശ, സഹവർത്തിത്വം, ആർദ്രത, മറ്റുള്ളവരൊടുളള ആദരം, ദൈനംദിന ജീവിതത്തിൽ ചെറിയ സന്തോഷങ്ങൾ, നമ്മുടെ സ്വന്തം നേട്ടത്തിനായി നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ എന്നിങ്ങനെ പലതും ഇവരിലുണ്ട്. ഒരു വിനാശകരമായ ശക്തിയുടെ മുൻപിൽ ഇവയെല്ലാം നമുക്ക് സ്വീകരിക്കാൻ കഴിയുന്ന വഴികളാണ്. നമ്മുടെ സ്വന്തം അർത്ഥം, ധാർമ്മികത, തത്ത്വചിന്ത, ലോകവീക്ഷണം എന്നിവ എങ്ങനെ രൂപപ്പെടുത്തുന്നുവെന്നതും ജീവിത യാഥാർത്ഥ്യവുമായി ആ തത്ത്വചിന്തയെ എങ്ങനെ നേരിടാം എന്നതും ഇവിടെ നാം കാണുന്നു. ഈ കൃതിയിലെ കഥാപാത്രങ്ങളായ പുരോഹിതനായ പാനലോക്സിലും ടാരൂവിലും നമുക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ കാണാം. ഒരാൾ വിവേകശൂന്യതയ്ക്ക് നിർബന്ധിത അർത്ഥം അടിച്ചേൽപ്പിക്കാൻ ബാഹ്യവിശ്വാസ സമ്പ്രദായം ഉപയോഗിക്കുന്നു. മറ്റൊരാൾ സ്വന്തം ധാർമ്മികതയും ആത്മീയതയും ചേർത്ത് ജീവിതത്തിന്റെ അസംബന്ധ ഘടകങ്ങളെ പുകഴ്ത്തുന്നു. പ്രകൃതിയുടെ ക്രൂരത ഒരു കൊച്ചുകുട്ടിയുടെ മരണവേദനയിൽ കൂടി നന്നായി വിവരിക്കുന്നു. അതാണ് കഷ്ടതയുടെ ക്രൂരവും നിസ്സംഗവുമായ സ്വഭാവം, അസംബന്ധം. ഇത് ക്രമരഹിതമായി വിതരണം ചെയ്യപ്പെടുന്നത് മഹാമാരിയുടെ കാലത്താണ്. നിരപരാധികൾ എത്ര നീചമായ കഷ്ടപ്പാടുകൾ സഹിക്കുന്നു. അത് മനുഷ്യന്റെ യുക്തിക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒന്നാണ്. ഇവിടെ വിശ്വാസിയും അവിശ്വാസിയും ഒരേ വിധിക്ക് കീഴടങ്ങണം. നമ്മുടെ പ്രവർത്തനങ്ങൾ എത്ര നിരർഥകമാണെന്ന് തോന്നിയാലും ക്രൂരമായ സാഹചര്യങ്ങൾക്കെതിരെ പോരാടാനാണ് കാമുവിൻ്റെ ആഹ്വാനം. നീതിക്കു വേണ്ടിയും മനുഷ്യത്വത്തിനൊപ്പവും നിലകൊള്ളുക. ഇവിടെ നമ്മുടെ ഉള്ളിൽ വിഭജനം പാടില്ല.
ഈ പുസ്തകത്തിൽ, നമ്മുടെ വ്യക്തിപരവും സംഘാതവുമായ ജീവിതത്തെക്കുറിച്ചുള്ള ധാരാളം വ്യാഖ്യാനങ്ങളുണ്ട്. കഥയുടെ സൗന്ദര്യവും ഭയാനകതയും സവിശേഷതയും വളരെ അവിസ്മരണീയവുമായ രംഗങ്ങളിൽ പ്രതിനിധീകരിക്കുന്നു. നോവലിന്റെ മുഴുവൻ ഭാഗങ്ങളിലും സാന്ത്വന പരിചരണത്തിനായി സമയം കണ്ടെത്താൻ നമ്മെ പ്രേരിപ്പിക്കുന്നു. ദിവസം തോറും മരിക്കുന്ന ആളുകളെ പരിചരിക്കുന്ന ഡോക്ടർ റിയക്സും അദ്ദേഹം അനുഭവിച്ച മാനസ്സിക വേദനയും ശാരീരിക ക്ഷീണവും അനാസ്ഥയും, ഇപ്പോഴും സ്വന്തം കടമയോടുള്ള സമർപ്പണം നിലനിർത്താൻ നമ്മെ പഠിപ്പിക്കുന്നു. നമുക്ക് എത്ര നിസ്സഹായത തോന്നിയാലും, ദയയുടെയും ബന്ധത്തിന്റെയും ചെറിയ പ്രവൃത്തികളിൽ അർത്ഥം കാണാൻ കഴിയും, കഴിയണം. ഈ അർത്ഥമല്ലേ ജീവിതത്തെ വിലമതിക്കത്തകതും അർത്ഥവത്തുമാക്കുന്നത്? കാമു തന്നെ വായനക്കാരോട് ചോദിക്കുന്നു: “ഒരു നിമിഷത്തെ മനുഷ്യരുടെ കഷ്ടപ്പാടുകൾക്ക് ശാശ്വത സന്തോഷത്തിന് പരിഹാരമാകുമെന്ന് വാദിക്കാൻ ആരാണ് ധൈര്യപ്പെടുന്നത്”.
അവസാനമായി, നോവലിന്റെ ഗതിയിൽ, പുരോഹിതനായ പാനലോക്സ് കർശനമായ ഒരു പ്രസംഗം നടത്തുന്നു, പ്ലേഗ് ഓറന്റെ പാപങ്ങൾക്കുള്ള ദൈവത്തിന്റെ ശിക്ഷയാണെന്ന് പ്രഖ്യാപിക്കുന്നു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സമയത്ത്, സ്വയം പ്രഖ്യാപിത വിദഗ്ധരും മതസംഘടനകളും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചു. രോഗത്തിന്റെ ശാസ്ത്രീയ കോണിനെ അവർ നിഷേധിക്കുകയും കൊറോണ വൈറസിന് അശാസ്ത്രീയവും യുക്തിരഹിതവുമായ വിശദീകരണം നൽകുകയും ചെയ്തു. ഇതു വിശ്വസിച്ചവർ രോഗത്തെ ഗൗരവമായി കാണാതെ ജീവൻ നഷ്ടപ്പെടുത്തി. വിശ്വാസവും അന്ധമായ വിശ്വാസവും തമ്മിൽ വേർതിരിച്ചറിയാൻ പഠിക്കുന്നതിനുള്ള ഒരു യഥാർത്ഥ ഉദാഹരണമാണിത്. ആരെയെങ്കിലും എത്രമാത്രം ബോധ്യപ്പെടുത്തിയാലും ‘എന്തുകൊണ്ട്’ എന്ന് ചോദിക്കാൻ ഒരിക്കലും മറക്കരുത്. വിശദീകരണത്തിൽ നിങ്ങൾ സംതൃപ്‌തനാണെങ്കിൽ, അതിന് യുക്തിസഹജവും ശാസ്ത്രീയവുമായ അടിസ്ഥാനം ഉണ്ടെങ്കിൽ മാത്രം പ്രതികരണം സ്വീകരിക്കുക.”
കാമുവിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചുളള വിചിന്തനം ഈ കഥയിലെ കേന്ദ്ര വിരോധാഭാസമാണ്. ഒറാനിലെ പൗരന്മാർ പ്ലേഗിന്റെ തടവുകാരായിത്തീരുന്നു, അവരുടെ നഗരം മൊത്തം നിയന്ത്രണമേഖലയാകുന്നു. താങ്കളുടെ പരിമിതമായ സ്വാതന്ത്ര്യത്തെക്കുറിച്ച് ഈ സമയം ഇവർ പരാതിപ്പെടുന്നു. പക്ഷേ, അവർ മഹാമാരിക്ക് മുമ്പ് ശരിക്കും സ്വതന്ത്രരായിരുന്നോ എന്നതാണ് ചോദ്യം. എന്താണ് യഥാർത്ഥ സ്വാതന്ത്ര്യം? കാലം കല്പ്പിച്ചു നൽകിയ കാല്പനികതകൾ നമ്മുടെ മസ്തിഷ്കം മനസ്സ്, പരിസ്ഥിതി എന്നീ മൂന്ന് മണ്ഡലങ്ങളിൽ ഉളവാക്കുന്ന പ്രതികരണ വ്യവസ്ഥയാണോ സ്വാതന്ത്ര്യം? പാരമ്പര്യങ്ങളുടെ അന്ധമായ അനുകരണമോ, സാംസ്കാരിക അനുധാവനമോ, മതാധിപത്യങ്ങൾ വിശദീകരിച്ച മൂല്യമോ, പരിവർത്തനമുഖമായ അസ്തിത്വത്തിന്റെ ഏകീഭാവമോ, ശാസ്ത്രം പകർന്നുനൽകിയ വിശേഷവിജ്ഞാനമോ ഏതാണ് യഥാർത്ഥ സ്വാതന്ത്ര്യം? രാജ്യം മുഴുവനും പകർച്ചവ്യാധിയിൽ കഷ്ടപ്പെടുമ്പോൾ വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ച് ആവലാതി പറയുന്നവർ യഥാർത്ഥത്തിൽ സ്വതന്ത്രരാണോ? സുഹൃത്തുക്കളിൽ കുടുംബങ്ങളിൽ നിന്നുമുള്ള താല്ക്കാലികമായി വേർപിരിയുമ്പോഴാണ് നാം ഏറ്റവും കൂടുതൽ സ്നേഹത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങുന്നത്.
അസ്തിത്വവാദത്തിന്റെയും മാനവികതയുടെയും സംയോജനമാണ് കാമുവിന്റെ തത്ത്വചിന്ത. നിരീശ്വരവാദിയായ കാമു മരണത്തിനും കഷ്ടപ്പാടുകൾക്കും മനുഷ്യന്റെ നിലനിൽപ്പിനും അന്തർലീനമായ ധാർമ്മികമോ യുക്തിപരമോ ആയ അർത്ഥമുണ്ടെന്ന് വിശ്വസിച്ചില്ല. താൻ ദൈവത്തിലോ മരണാനന്തര ജീവിതത്തിലോ വിശ്വസിക്കാത്തതിനാൽ, മനുഷ്യർ, മനുഷ്യരെന്ന നിലയിൽ, വിവരണാതീതവും യുക്തിരഹിതവും പൂർണ്ണമായും അസംബന്ധവുമായ വധശിക്ഷയ്ക്ക് വിധേയരാണെന്ന് കാമു അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, ആളുകൾക്ക് അവരുടെ ജീവിതത്തിന് അർത്ഥം നൽകാൻ കഴിവുണ്ടെന്ന് കാമു കരുതി. കാമുവിന്റെ തത്ത്വചിന്തയുടെ പശ്ചാത്തലത്തിലുള്ള ഏറ്റവും അർത്ഥവത്തായ പ്രവർത്തനം മരണത്തോടും കഷ്ടപ്പാടുകളോടും പോരാടാൻ തയ്യാറെടുക്കുക എന്നതാണ്.
മരണത്തിനും കഷ്ടപ്പാടുകൾക്കുമെതിരായ ഏതൊരു കലാപവും ആത്യന്തികമായി നിരർത്ഥകമാകുന്നതുപോലെ, അനർത്ഥ വിരുദ്ധ ശ്രമങ്ങൾ പകർച്ചവ്യാധിയുടെ നിരന്തരമായ പുരോഗതിയിൽ വലിയ വ്യത്യാസമില്ലെന്ന് തോന്നുന്നു. ഈ വിധത്തിൽ, പ്രതീക്ഷയില്ലാത്ത സമയങ്ങളിൽ ശുഭാപ്തിവിശ്വാസത്തിന്റെ മൂല്യത്തെക്കുറിച്ചുള്ള കാമുവിന്റെ വിശ്വാസമാണ് ‘പ്ലേഗി’ൽ നിറഞ്ഞിരിക്കുന്നത്. മഹമാരിക്കെതിരെ പോരാടാനും മരണത്തിനെതിരെ മത്സരിക്കാനും തിരഞ്ഞെടുക്കുന്ന എല്ലാവർക്കും അറിയാം, അവരുടെ ശ്രമങ്ങൾ പകർച്ചവ്യാധി ബാധിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും, എന്നാൽ അവർ ഒന്നും ചെയ്തില്ലെങ്കിൽ മഹമാരി ബാധിക്കാമെന്ന് അവർ മനസ്സിലാക്കുന്നു. ജീവിതത്തിനും മരണത്തിനുമിടയിൽ അർത്ഥമില്ലാത്തതായി തോന്നുന്ന ഇത്തരം ഒരു തിരഞ്ഞെടുപ്പിന് മുന്നിൽ, അവർ തങ്ങൾക്കും സമൂഹത്തിനും വേണ്ടി പ്രവർത്തിക്കാനും പോരാടാനും ഒരു തിരഞ്ഞെടുപ്പ് നടത്തുന്നുവെന്നത് കൂടുതൽ അർത്ഥവത്താകുന്നു. കൊറോണ വൈറസിന് പ്രിയങ്കരങ്ങളൊന്നുമില്ല, ഇത് പിടിക്കാതിരിക്കാൻ എല്ലാവരും അണിനിരക്കുന്നു. ചിലർ മരിക്കും, മറ്റുചിലർ ഇതിനെ അതിജീവിക്കും.
ജീവശാസ്ത്രപരമായി എല്ലാ ജീവജാലങ്ങളും അഭിമുഖീകരിക്കേണ്ടിവരുന്ന ഒരു യാഥാർത്ഥ്യമാണ് മരണം അല്ലെങ്കിൽ നാശം. സചേതനയിൽ നിന്നും അചേതനയിലേക്കുളള സ്ഥിരമായ അവസ്ഥാന്തരണത്തെയാണ് നാം മരണമെന്ന് വിളിക്കുന്നത്. ഈ രൂപാന്തരീകരണം സമസ്ഥ ജീവജാലങ്ങൾക്കും ബാധകമാണ്. അനിഷേധ്യവും അതേസമയം അപ്രതീക്ഷിതവുമായി കടന്നുവരുന്ന മരണമെന്ന യാഥാർത്ഥ്യത്തെ ഉപാധികളോടെ മാത്രം സ്വീകരിക്കുവാനാണ് മനുഷ്യർ ഇഷ്ടപ്പെടുന്നത്. മരണമെന്ന ശാശ്വതമായ മാറ്റത്തെ അംഗീകാരിക്കാൻ തയ്യാറാകാത്തവർ മരണശേഷവും ജീവിതത്തിന് ഒരു സനാതനത്വപരിവേഷം കല്പിച്ചു നല്കാൻ പാടുപെടുന്നു. അനിർവാര്യമല്ലാത്ത മറ്റു രണ്ടു സംഭവങ്ങൾക്കുകൂടി മനുഷ്യരെന്ന നിലയിൽ നാം വിധിക്കപ്പെട്ടവരാണ്. മനുഷ്യർ ജീവിതത്തിൽ എപ്പൊഴെങ്കിലും നേരിടേണ്ടിവരാവുന്ന മറ്റു രണ്ടു ദുരന്തങ്ങൾ: യുദ്ധവും മഹാമാരിയുമാണ് . ഇവ രണ്ടും നമ്മുടെ തിരഞ്ഞെടുക്കൽ മാത്രമാണ്. നിർഭാഗ്യവശാൽ ഇവ രണ്ടും ഒരു തെറ്റായ സ്ഥലത്ത് ശരിയായ സമയത്ത് എത്തിച്ചേരുന്നു. എല്ലാവരേയും ഒരുപോലെ ബാധിക്കുന്നതാണ് ഈ ദുരന്തങ്ങൾ. ഇത് മനുഷ്യജീവിതത്തിന്റെ ഭാഗധേയം കൂടിയാണ്.
മരണം; അത് എല്ലായ്പ്പോഴും എവിടെയും ഉണ്ട്. മനുഷ്യൻ്റെ എല്ലാ ഭയങ്ങളുടെയും അടിസ്ഥാനം മരണഭയമാണ്. ആയിരക്കണക്കിന് വ്യത്യസ്ത രീതികളിൽ ഏത് സമയത്തും സംഭവിക്കാനിടയുള്ള ഭയങ്കരമായ വിധിയാണെന്ന് അതിനെ ഭയപ്പെടുന്നവർക്ക് അറിയാം. കൂട്ടക്കൊലയ്ക്ക് വിധേയരായ ജൂതന്മാർക്ക് ഇത് അറിയാം, റുവാണ്ടായിലെ ന്യൂനപക്ഷ ഗോത്രമായ ടുട്സികൾക്ക് ഇത് അറിയാം, സ്റ്റാലിൻ ഭരണകൂടത്തിന്റെ ക്രൂരതയാൽ കൊല്ലപ്പെട്ടവർക്ക് ഇത് അറിയാം, പോൽ പോടിൻ്റെ കംപോച്ചിയായിൽ നരഹത്യയിൽ ഇരയാക്കപ്പെട്ടവർക്ക് ഇത് അറിയാം, ഹെയ്തിയിലെ ജനങ്ങൾക്ക് ഇത് അറിയാം, വാഹനാപകടത്തിൽ തന്റെ ഏകമകനെ നഷ്ടപ്പെട്ട അമ്മയ്ക്ക് ഇത് അറിയാം… മിക്ക വ്യക്തികളും സംഘടനകളും മരണത്തിന്റെ വസ്തുതയോട് പോരാടുകയും തങ്ങളോട് തന്നെ കള്ളം പറയുകയും അതിന്റെ യാഥാർത്ഥ്യം ഒഴിവാക്കാൻ സമർത്ഥമായ മാർഗ്ഗങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നു. മരണത്തെ അതിന്റെ തണുത്ത, വിവേചനരഹിതമായ കണ്ണുകളിലൂടെ നോക്കുന്നത് ഒരുപക്ഷേ ഒരാൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രയാസകരമായ കാര്യമാണ്. എന്നാൽ അങ്ങനെ ചെയ്യുന്നതിന്റെ ഫലം – സമയമടുക്കുമ്പോൾ – നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചയാണ്. അതിന്റെ ഫലം കുറച്ച് പേർക്ക് അറിയാവുന്ന ഒരു ആന്തരിക ശക്തിയാണ്. പക്ഷേ, മരണത്തിന്റെ കണ്ണിലേക്ക് ആത്മാർത്ഥമായി നോക്കിക്കാണുന്നവർക്ക് – അതിന്റെ യാഥാർത്ഥ്യത്തെ അവബോധത്തിനുള്ളിൽ സൂക്ഷിക്കുന്നവർക്ക് – അതൊരു ജ്ഞാനവും ആഴത്തിലുള്ള പ്രബുദ്ധതയുമാണ്.
ഈ നോവൽ ഒരേ സമയം നാം ജീവിതത്തെ എങ്ങനെ തിരഞ്ഞെടുക്കുന്നു എന്നതിനെക്കുറിച്ചും മരണത്തെക്കുറിച്ചും വിചിന്തനം നടത്തുന്നു. നമ്മൾ ഒറാനിലെ ജനങ്ങളെപ്പോലെ ജീവിക്കുന്നുന്നവരാണോ? ഓരോ ദിവസവും യഥാർഥത്തിൽ ചിന്തിക്കാതെ, അവബോധം ഇല്ലാത്തവരായി തള്ളിനീക്കുന്ന വരല്ലേ? കാര്യങ്ങളെ നിസ്സാരമായി എടുത്ത്, അറിവില്ലാത്തതും എന്നാൽ തുറന്നുകാണിക്കുന്നതുമായ വിഡ്ഢിത്തത്തിലൂടെ, ചലനങ്ങളിലൂടെ, നിർവികരതയിലൂടെ, അയൽക്കാരനോട് അകലവും അജ്ഞാതത്വവും പുലർത്തി, കടന്നുപോകുന്നവരാണോ? അതോ നാം മരണത്തെ – വിപുലീകരണത്തിലൂടെ, ജീവിതത്തെ – കണ്ണിൽ നോക്കാതെ, ഒന്നും കണക്കിലെടുക്കാതെ, നമ്മുടെ സങ്കീർണ്ണതകളെയും സമ്മാനങ്ങളെയും ശ്രദ്ധിക്കുകയും വിലമതിക്കുകയും, സത്യത്തിനായി പരിശ്രമിക്കുകയും, നല്ല മനുഷ്യരാകാൻ ശ്രമിക്കുകയും ചയ്യുന്നവരാണോ? ദിനരാത്രങ്ങൾ എത്ര വേദനാജനകവും പ്രയാസകരവുമാണെങ്കിലും നാം യാഥാർത്ഥ്യത്തെ ധൈര്യത്തോടെ നേരിടുന്നുണ്ടോ? മരണത്തേക്കാൾ മോശമായ ജീവിതങ്ങളുണ്ട്. അർദ്ധമനസ്സോടെ, സത്യമില്ലാതെ, കാരുണ്യമില്ലാതെ, അഭിനിവേശമില്ലാതെ, അന്യനോട് ആദരമില്ലാതെ, ബോധ്യമില്ലാതെ, ത്യാഗമില്ലാതെ, സ്നേഹമില്ലാതെ നയിക്കുന്ന ജീവിതങ്ങൾ.
ഒരു പകർച്ചവ്യാധി സമയത്ത് ജീവിതം എങ്ങനെയുള്ളതാണ്? ഉത്തരം, വാസ്തവത്തിൽ, നേരിടാൻ സമയവും സ്ഥലവും നൽകിയിട്ടുള്ള എല്ലാ കാര്യങ്ങളും മനുഷ്യർ ഒടുവിൽ ഒരു ശീലമാക്കി മാറ്റുന്നു എന്നതാണ്. ക്രമേണ അവർ മരണവുമായി നിശബ്ദമായി വിലപിക്കാനും, പുതിയ രോഗികളെ ചികിത്സിക്കാനും, അവരുമായി സമ്പർക്കം പുലർത്തുന്നവരെ ഒരു സാധാരണ ദിവസത്തെ ജോലിയാണെന്നറിയാനും. കാരണം, ഒരു പകർച്ചവ്യാധി എല്ലാവരുടേയും ഏറ്റവും കഠിനവും അനിവാര്യവുമായ സത്യത്തെ സാധാരണമാക്കുന്നു: മരണം. മഹാമാരി തീർച്ചയായും ജീവിതമാണ്. എന്താണ് യുദ്ധം? മറ്റൊരു പകർച്ചവ്യാധി. വർണ്ണവിവേചനം എന്താണെന്നും പ്രത്യയശാസ്ത്രത്തിന്റെ പേരിൽ നടക്കുന്ന നിരവധി കൂട്ടക്കൊലകൾ നമ്മുടെ ഹൃദയത്തിലെ രോഗത്തിന്റെ മറ്റൊരു മുഖം മാത്രമാണ്.
എത്രയോ കഥാപാത്രങ്ങൾ, അത്രയധികം മനോഭാവങ്ങളും പെരുമാറ്റങ്ങളും ഈ നോവലിൽ നാം കാണുന്നു. കുലീനത, നിസ്വാർത്ഥമായ സഹായം, ദൈനംദിന വീരത്വം മുതൽ അർത്ഥവും നിസ്സംഗതയും വരെ. നമ്മെ പരീക്ഷിച്ച പരിധി വരെ മാത്രമേ നമ്മളെ അറിയൂ. തീർച്ചയായും. യുദ്ധത്തിന്റെ നരകത്തിൽ നിന്ന് രക്ഷപ്പെട്ട ആളുകൾ നേരിടുന്ന പുതിയ വെല്ലുവിളികൾ കാണിക്കുന്ന ഒരു പുതിയ മാനവികതയുടെ പ്രകടനപത്രികയെ പ്ലേഗിനെ പ്രശംസിച്ചു. മനുഷ്യന്റെ പെരുമാറ്റത്തെ നിർണായക നിമിഷത്തിൽ നോവൽ പര്യവേക്ഷണം ചെയ്യുന്നു. ലളിതമായ മനുഷ്യ ഐക്യത്തെക്കുറിച്ചും ധാർമ്മികതയെക്കുറിച്ചും നോവലിലെ എല്ലാ കഥാപാത്രങ്ങളും പ്ലേഗിനോടുള്ള പ്രതികരണത്തിന്റെ വീക്ഷണകോണിൽ നിന്ന് കാണിക്കുന്നു.
‘പ്ലേഗ്’ ഒരു നോവലാണ്, അസ്തിത്വവാദികളുടെ ചോദ്യങ്ങളും പ്രശ്നങ്ങളും ശല്യപ്പെടുത്തുന്ന എല്ലാ സംശയങ്ങളുമുളള നോവൽ. ഒരു മനുഷ്യനിൽ അന്തർലീനമായി തിന്മയാണോ, അതോ തിന്മ ചെയ്യാനുള്ള അവസരങ്ങളുടെ അഭാവം മാത്രമാണോ അവനെ ഒരു നല്ല മനുഷ്യനാക്കുന്നത്? തിന്മയുമായി പോരാടുന്നതിന് അവൻ എന്നെന്നേക്കുമായി നശിപ്പിക്കപ്പെടുന്നുണ്ടോ? അവന്റെ ജീവിതത്തിന് ആഴമേറിയ അർത്ഥമുണ്ടോ? ഒരു മനുഷ്യൻ എന്നതിന്റെ അർത്ഥമെന്താണ്? ഒരാൾക്ക് ഒരു വിശുദ്ധനാകാൻ ദൈവത്തെക്കൂടാതെ, കഷ്ടതയ്ക്കും മരണത്തിനും എന്തെങ്കിലും, വ്യക്തമാക്കാത്ത പാപങ്ങളെ വീണ്ടെടുക്കാൻ കഴിയുമോ?
ധാരാളം ആളുകൾ മരിച്ചു, പക്ഷേ നഗരം അതിജീവിച്ചു. സ്നേഹം ഒരുപക്ഷേ വേർപിരിയലിന്റെ സമയം വരെ സഹിച്ചു. പക്ഷേ മനുഷ്യൻ ഇപ്പോൾ സമാനമല്ല. തിന്മയ്ക്ക് എല്ലായ്പ്പോഴും പിന്നോട്ട് പോകാമെന്ന പുതിയ അറിവ് കൊണ്ട് സമ്പുഷ്ടമായ അവന്റെ വ്യാമോഹപരമായ സുരക്ഷിതത്വബോധത്തിൽ നിന്ന് വ്യതിചലിച്ചുവെങ്കിലും മനുഷ്യരിൽ അഭിനന്ദിക്കാൻ കൂടുതൽ കാര്യങ്ങളുണ്ട്.