ഭൂമിയെ ആശങ്കയിലാഴ്ത്തി സൗരക്കാറ്റ് വരുന്നു. മണിക്കൂറിൽ 10 ലക്ഷം മൈൽ വേഗതയിൽ സഞ്ചരിക്കുന്ന കാറ്റ് അടുത്ത തിങ്കളാഴ്ചയോടെ ഭൂമിയിൽ എത്തുമെന്നാണ് കരുതുന്നത്. അതിവേഗമെത്തുന്ന ശക്തമായ കാറ്റ് ഭൂമിയുടെ കാന്തികമണ്ഡലത്തിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
സൗരക്കാറ്റിനെ തുടർന്ന് ഭൂമിയുടെ പുറമേയുള്ള അന്തരീക്ഷം ചൂടുപിടിക്കുകയും ഇത് കൃത്രിമോപഗ്രഹങ്ങളെ ബാധിക്കുകയും ചെയ്യും. ജിപിഎസ്, മൊബൈൽ ഫോൺ സിഗ്നലുകൾ, സാറ്റലൈറ്റ് ടിവി ചാനലുകളിൽ തടസ്സമുണ്ടായേക്കും. വൈദ്യുത ട്രാൻസ്ഫോർമറുകളെയും ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. സൗരക്കാറ്റ് വടക്ക്, തെക്ക് അക്ഷാംശ പ്രദേശങ്ങളിൽ അറോറകളുടെ ആവിർഭാവത്തിന് കാരണമായേക്കാം.
സൗരവാതങ്ങളിലെ ഊർജ കൈമാറ്റമാണ് സൗരക്കാറ്റുകളുടെ സൃഷ്ടിക്കുന്നത്. നിലവിൽ മണിക്കൂറിൽ 16 ലക്ഷം കിലോമീറ്റർ വേഗതയിലാണ് കാറ്റ് സഞ്ചരിക്കുന്നതെന്നും ഈ വേഗത വർധിച്ചേക്കാമെന്നും നാസ മുന്നറിയിപ്പ് നൽകുന്നു.