ബെയ്ജിങ് ∙ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകാൻ ആഗ്രഹിക്കുന്നതായി ആക്‌ഷൻ മൂവി സൂപ്പർതാരം ജാക്കി ചാൻ പാർട്ടി നടത്തിയ സിംപോസിയത്തിൽ വെളിപ്പെടുത്തി.

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ശതാബ്ദിയോടനുബന്ധിച്ചു സിനിമാരംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുള്ളതായിരുന്നു സിംപോസിയം. വാദ്ഗാനങ്ങളെല്ലാം നിറവേറ്റുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ മഹത്വം താൻ മനസ്സിലാക്കുന്നെന്നും ചൈന ഫിലിം അസോസിയേഷൻ വൈസ് ചെയർമാനായ ജാക്കി ചാൻ പറഞ്ഞതായി ഗ്ലോബൽ ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു.

വർഷങ്ങളായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ പിന്തുണയ്ക്കുന്ന സൂപ്പർതാരം പാർട്ടി നിയോഗിച്ച ഉപദേശക സമിതിയി‍ൽ അംഗമാണ്. 2019 ൽ ഹോങ്കോങ്ങിലെ ചൈനവിരുദ്ധ ജനാധിപത്യസമരങ്ങൾക്കു പിന്തുണ പ്രഖ്യാപിച്ചതു വിവാദമായിരുന്നു.

English Summary: Jackie Chan to join Communist party

Leave a Reply

Your email address will not be published. Required fields are marked *