മെഡിക്കല്‍ പ്രവേശന പരീക്ഷ ‘നീറ്റ്’ സെപ്റ്റംബര്‍ 12ന് നടത്തും. ചൊവ്വാഴ്ച (13–07–21) വൈകീട്ട് അഞ്ചുമണി മുതല്‍ പരീക്ഷയ്ക്കുള്ള അപേക്ഷ നല്‍കാം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരീക്ഷ നടത്തുമെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. സാമൂഹിക അകലം പാലിക്കുന്നതിന് പരീക്ഷ നടക്കുന്ന നഗരങ്ങള്‍ 198 ആയി വര്‍ധിപ്പിച്ചു. പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണവും കൂട്ടും. സാമൂഹിക അകലം, സാനിറ്റൈസേഷൻ തുടങ്ങിയവ ഉറപ്പാക്കും. പരീക്ഷ കേന്ദ്രങ്ങളിൽ മാസ്ക് വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *