സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍. നാളെ മുതല്‍ മൂന്ന് ദിവസം ബക്രീദ് പ്രമാണിച്ച് ഇളവായതിനാല്‍ ഇന്ന് നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കും. ലോക്ഡൗണ്‍ നിയന്ത്രണങ്ങളിലെ ശാസ്ത്രീയതയെപ്പറ്റി വിമര്‍ശനമുയരുന്നതിനാല്‍ നിയന്ത്രണങ്ങളുടെ രീതി മാറ്റണമോ എന്ന് കാര്യം ഇന്നത്തെ അവലോകന യോഗം തീരുമാനിക്കും. വൈകിട്ട് മൂന്നരയ്ക്കാണ് അവലോകന യോഗം.

ബക്രീദിനെ തുടര്‍ന്ന് നാളെ മുതല്‍ ഇളവുണ്ടെങ്കിലും ആള്‍കൂട്ടം പാടില്ലെന്ന കര്‍ശന നിര്‍ദേശം സര്‍ക്കാര്‍ പൊലീസിന് നൽകി കഴിഞ്ഞു. ഇന്നത്തെ സമ്പൂര്‍ണ ലോക്ഡൗണിലും അതിനാല്‍ തന്നെ നിയന്ത്രണം കര്‍ശനമാക്കാനാണ് തീരുമാനം. ടിപിആര്‍ കുറയാതെ നില്‍ക്കുന്നത് ആശങ്കയാണെങ്കിലും ശനി ഞായര്‍ ലോക്ഡൗണും മറ്റു ദിവസങ്ങളിലെ നിയന്ത്രണങ്ങളും ഇതേ നിലയില്‍ തുടരുന്നത് വിമര്‍ശിക്കപ്പെടുകയാണ്. ചര്‍ച്ചകളെ തുടര്‍ന്ന് വ്യാപാരികളെ അനുനയിപ്പിക്കാനായെങ്കിലും കടകള്‍ തുറക്കുന്നതില്‍ സര്‍ക്കാരിന് വരും ദിവസങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടി വരും.

ഇന്ന് വൈകിട്ട് ചേരുന്ന അവലോകന യോഗത്തില്‍ വരുത്തേണ്ട കൂടുതല്‍ ഇളവുകളെപ്പറ്റി വിലയിരുത്തലുണ്ടാവും. കടകള്‍ എല്ലാ ദിവസവും രാത്രി എട്ടുവരെ തുറക്കണമെന്ന നിര്‍ദേശമാണ് സര്‍ക്കാരിന ്മുന്നിലുള്ളത്. രോഗവ്യാപനം കൂടിയ മേഖലകള്‍ അടിച്ചിട്ട് മറ്റ് പ്രദേശങ്ങള്‍ക്ക് ഇളവെന്ന നിര്‍ദേശം പരിഗണിക്കപ്പെട്ടേക്കാം. മാളുകള്‍ തുറക്കുന്നതും ഉടന്‍ പരിഗണിക്കപ്പെടാന്‍ സാധ്യതയില്ല ഇന്ന് നടക്കുന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *