തൃശൂർ: മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളേജിലെ 60 മെഡിക്കൽ വിദ്യാർത്ഥികൾക്ക് കോവിഡ് 19. എംബിബിഎസ്, പി.ജി ബാച്ചുകളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ശസ്ത്രക്രിയക്ക് വിധേയരായ പത്തുരോഗികൾക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.

വിദ്യാർഥികൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ രണ്ട് ബാച്ചുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 50 എം.ബി.ബി.എസ് വിദ്യാർത്ഥികൾക്കും 10 പി.ജി വിദ്യാർത്ഥികൾക്കുമാണ് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഗൈനക്കോളജി, സർജറി തുടങ്ങി രണ്ടു വിഭാഗങ്ങളിലായി ജോലി ചെയ്തിരുന്ന പിജി വിദ്യാർഥികൾക്കുൾപ്പടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഹോസ്റ്റൽ അടയ്ക്കുന്ന കാര്യത്തിൽ ഉടനെ തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചു. രോഗം ബാധിച്ച വിദ്യാർത്ഥികളിൽ ഭൂരിഭാഗം പേരും വാക്സിൻ സ്വീകരിച്ചവരാണ്.

ശസ്ത്രക്രിയ വാർഡിൽ കഴിഞ്ഞ പത്തോളം പേർക്കാണ് രോഗികളിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആശുപത്രി പരിസരത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ കോഫീഹൗസിലെ നിരവധി ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *