ഇംഗ്ലണ്ടില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പൊതുചടങ്ങുകളിലെ ആള്‍ക്കൂട്ട നിയന്ത്രണവും, മാസ്ക്ക് നിര്‍ബന്ധമാക്കിയുള്ള നിയമവും പിന്‍വലിച്ചു. എന്നാല്‍ രോഗസാധ്യത കൂടിയ സ്ഥലങ്ങളില്‍ മാസ്ക് ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുന്ന ഇന്ന് രാജ്യത്ത് ഫ്രീഡം ഡേ ആയി പ്രഖ്യാപിച്ചു. അനുമതി നിഷേധിച്ചിരുന്ന സ്ഥാപനങ്ങള്‍ക്ക് ഇന്നുമുതല്‍ തുറന്ന് പ്രവര്‍ത്തി്ക്കാം. നൈറ്റ് ക്ലബുകളും തുറക്കും. അതേസമയം രാജ്യത്ത് കോവിഡ് ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച തീരുമാനത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വാക്സീന്‍ സ്വീകരിച്ചവരുടെ എണ്ണം കൂടിയതോടെയാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.