മുതിര്‍ന്നവരെക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ കുട്ടികള്‍ക്കു കഴിയുമെന്നതിനാല്‍ ആദ്യം പ്രൈമറി ക്ലാസികള്‍ തുറക്കാമെന്ന് ഭാര്‍ഗവ നിര്‍ദേശിച്ചു

ഡല്‍ഹി: ഇന്ത്യയില്‍ ഇനി സ്‌കൂളുകള്‍ തുറക്കുന്നതില്‍ തെറ്റില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) ഡയറക്ടര്‍ ഡോ. ബല്‍റാം ഭാര്‍ഗവ. മുതിര്‍ന്നവരെക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ കുട്ടികള്‍ക്കു കഴിയുമെന്നതിനാല്‍ ആദ്യം പ്രൈമറി ക്ലാസികള്‍ തുറക്കാമെന്ന് ഭാര്‍ഗവ നിര്‍ദേശിച്ചു.

മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്ക് ആദ്യം സ്‌കൂള്‍ തുറക്കാമെന്നാണ് മുന്‍പ് പറഞ്ഞിരുന്നതെങ്കിലും 1-5 ക്ലാസ് കുട്ടികളെയാണ് ആദ്യം അനുവദിക്കേണ്ടതെന്നാണ് ബല്‍റാം ഭാര്‍ഗവ പറയുന്നത്. അധ്യാപകരും ജീവനക്കാരും പൂര്‍ണമായി വാക്‌സീന്‍ എടുത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 5 ശതമാനത്തില്‍ കുറഞ്ഞ സ്ഥലങ്ങളില്‍ സ്‌കൂളുകള്‍ തുറക്കാമെന്നു നേരത്തേ എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയയും നിര്‍ദേശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *