ടോക്യോ: കോവിഡിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം വൈകിയ ടോക്യോ ഒളിമ്പിക്‌സിന് ഇന്ന് തുടക്കം.
ആദ്യ ദിനമായ വെള്ളിയാഴ്ച ഇന്ത്യയ്ക്കായി അമ്പെയ്ത്തില്‍ വനിതകളുടെ വ്യക്തിഗത റാങ്കിങ് റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരം ദീപിക കുമാരി, പുരുഷന്‍മാരുടെ വ്യക്തിഗത റാങ്കിങ് റൗണ്ടില്‍ അതാനു ദാസ് എന്നിവര്‍ ഇറങ്ങും.
യുമെനോഷിമ റാങ്കിങ് ഫീല്‍ഡിലാണ് മത്സരങ്ങള്‍.
പവിന്‍ യയാദവ്, തരുണ്‍ദീപ് റായ് എന്നിവരാണ് ഇന്ന് അമ്പെയ്ത്തില്‍ പങ്കെടുക്കുന്ന മറ്റ് ഇന്ത്യന്‍ താരങ്ങള്‍.