ഐസിഎംആര്‍ സിറോസര്‍വേ പ്രകാരം കേരളത്തില്‍ കോവിഡ് വന്നുപോയത് 42.7 % പേര്‍ക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗനിയന്ത്രണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും വിജയിച്ചതിന് തെളിവെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്ത് 1.77 കോടി പേര്‍ക്ക് വാക്സീന്‍ നല്‍കിയെന്ന് മുഖ്യമന്ത്രി. 52,44,940 പേര്‍ക്ക് രണ്ടുഡോസ് വാക്സീന്‍ ലഭിച്ചു. 40,000 ഗര്‍ഭിണികള്‍ക്ക് വാക്സീന്‍ നല്‍കി. അധികം വൈകാതെ സാമൂഹ്യപ്രതിരോധശേഷി കൈവരിക്കാനാകും. എല്ലാവര്‍ക്കും ഒന്നാംഡോസ് വാക്സീന്‍ എത്രയുംവേഗം നല്‍കാന്‍ തീവ്രശ്രമംമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശം

കാറ്റഗറി എ, ബി പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ 50 % ഉദ്യോഗസ്ഥര്‍ക്ക് എത്താം. ഓഫിസിലെത്താത്ത ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കും. ‘ഡി’ വിഭാഗത്തില്‍ അവശ്യസര്‍വീസുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂയെന്നും മുഖ്യമന്ത്രി.

3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ യെലോ അലര്‍ട്ട്. ചൊവ്വാഴ്ച വരെ കടലില്‍ പോകുന്നതിന് വിലക്ക്.

Leave a Reply

Your email address will not be published. Required fields are marked *