മക്ക ∙ ഹജ് നിർവഹിച്ചതിന്റെ നിർവൃതിയിൽ തീർഥാടകരിൽ ഭൂരിഭാഗവും ഇന്നലെ മക്കയോടു യാത്ര പറഞ്ഞു. കോവിഡ് മാനദണ്ഡം പാലിച്ച് തിരക്ക് ഒഴിവാക്കാനായി ഏതാനും പേർ ഇന്നാണു മടങ്ങുക.
ഇവരും മക്ക ഹറം പള്ളിയിൽ വിടവാങ്ങൽ പ്രദക്ഷിണം നടത്തി പിരിയുന്നതോടെ ഹജ് ചടങ്ങുകൾക്കു പൂർണസമാപനമാകും. 20 പേരെ വീതം 3000 ബസുകളിലായാണു തീർഥാടകരെ മക്കയ്ക്കു പുറത്തെ എക്സിറ്റ് പോയിന്റുകളിൽ എത്തിക്കുക.
English Summary: Hajj pilgrims conclude