ഇന്ത്യക്ക് അഭിമാന നേട്ടം സമ്മാനിച്ച മിരാഭായ് ചാനുവിന് അഭിനന്ദനവുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും. ചാനുവിന്‍റെ നേട്ടം എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമെന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. കര്‍ണം മല്ലേശ്വരിക്ക് ശേഷം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 21 വര്‍ഷത്തിന് ശേഷമാണ്. ടോക്കിയോ ഒളിംപിക്്സിന്റെ ആദ്യ മണിക്കുറുകളിലെ മെഡൽ നേട്ടം ഇന്ത്യക്ക് വരും ദിവസങ്ങളിൽ ആത്മവിശ്വാസം ഏകും.

Leave a Reply

Your email address will not be published. Required fields are marked *