യുകെയിൽ 36,389 പുതിയ കോവിഡ്‌ കേസുകളാണ്‌ വെള്ളിയാഴ്ച റിപ്പോർട്ടുചെയ്തത്‌. ജൂലൈ 20ന്‌ 46,558 കേസുൾ റിപ്പോർട്ടുചെയ്തതിനുശേഷം കോവിഡ്‌ വ്യാപനം കുത്തനെ കുറയുന്ന നാലാമത്തെ ദിവസമാണിത്‌.

എന്നാൽ കഴിഞ്ഞ ആഴ്ചയിലെ കോവിഡ്‌ ലോക്ക്ഡൗൺ പിൻവലിക്കൽ മൂലമുള്ള കോവിഡ്‌ കേസുകളുടെ വർദ്ധനവ്‌ വരാനിരിക്കുന്നതേയുള്ളൂവെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

കോവിഡ്‌ ഇപ്പോഴും കൂടിക്കൊണ്ടിരിക്കുന്നതായി ആർ റേറ്റും സൂചിപ്പിക്കുന്നതിനാൽ രാജ്യമാകെ ഒരുതരംഗം പോലെ കോവിഡ്‌ വ്യാപനം ആഴ്ചകൾക്കുള്ളിൽ കുതിച്ചുകയറൂമെന്നാണ്‌ പൊതുവേയുള്ള നിഗമനം.

കോവിഡ്‌ വ്യാപനത്തിന്റെ വേഗത അളക്കുന്ന ആർ റേറ്റ്‌ മുൻ ആഴ്ചയിലെ 1.2 വിൽ നിന്നും 1.4 ലേക്കാണുയർന്നത്‌. അതായത്‌ കോവിഡ്‌ വൈറസ്‌ ബാധിച്ച പത്തുപേർ അത്‌ 12 മുതൽ 14 പേരിലേക്കുവരെ വ്യാപിപ്പിക്കുന്നുവെന്ന്‌ ചുരുക്കം.

സ്വാബ്‌ ടെസ്റ്റുകൾക്ക്‌ അധിഷ്ടിതമായി കണക്കാക്കുമ്പോൽ ജനസംഖ്യയുടെ 1.3% പേർക്കും അല്ലെങ്കിൽ 80 പേരിൽ ഒരാൾക്ക്‌ എന്ന നിലയിൽ കോവിഡ്‌ വ്യാപനം നടക്കുന്നുവെന്ന്‌ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ്‌ കണക്കുകൾ തന്നെ തെളിയിക്കുന്നു.

നിലവിൽ യുകെയിലേ ഏകദേശം ഒട്ടുമിക്ക കേസുകളും പുതിയ വകഭേദം ഡെൽറ്റ വൈറസുകൊണ്ട്‌ വന്നിട്ടുള്ളതാണെന്നും തെളിഞ്ഞു. ഇതിനുമുമ്പ്‌ കോവിഡ്‌ വന്നവർക്കും ഡെൽറ്റ മൂലം ചെറിയ രീതിയിലെങ്കിലും കോവിഡ്‌ വന്നുപോകാൻ സാധ്യതയുണ്ടെന്ന്‌ പബ്ളിഖ്‌ ഹെൽത്ത്‌ ഇംഗ്ളണ്ട്‌ മുന്നറിയിപ്പ്‌ നൽകി.

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള 11 ആഴ്ചകൾക്കിടയിലെ 68,688 ഡെൽറ്റ കേസുകളിൽ 897 കേസുകൾ കോവിഡ്‌ രണ്ടാമത്‌ പിടിപെട്ടതാണ്‌.

Leave a Reply

Your email address will not be published. Required fields are marked *