സുപ്രഭാതം
========
മഴയിൽ കുതിർന്നൊരു സുപ്രഭാതം
മനസ്സിൽ തെളിഞ്ഞൊരു പൊൻപ്രഭാതം
മഴമേഘകാന്തി മറഞ്ഞു നിൽക്കും
മനസ്സിന്റെ ഉള്ളിൽ തിരകളായി
അലകടലാഴിതന്നന്ത രത്തിൽ
അലഞൊറിഞ്ഞാർദ്ര സമുദ്രമായി
തിരകളെ പുൽകുന്ന തീരങ്ങളിൽ
തിരകളായ് തീരാ പ്രവാഹമായി
അരുണിമതൂകി തെളി ഞ്ഞിടുന്ന
അരുണോദയത്തിന്റെ കാന്തിയേകാൻ
പൊന്നിൻ പ്രഭാതം കുളിർ കോരിടാൻ
പൊന്നുഷസ്സേ ഒന്നുണ രുണരൂ
സുമ രാധാകൃഷ്ണൻ