ജീവിതപ്പെരുവഴി
വിഴിപ്പു ഭാണ്ഡവും തോളേറ്റി നടന്നേറെ, യേറെ…. കനൽ
കത്തുമീ പെരുവഴി –
യിതെന്തിനോ നീണ്ടു
നീണ്ടേ പോയ്,
വെറുതെയെങ്കിലും
തളർന്നെങ്ങോയിരിക്കവെ
മധുരമാരു കിനാവിലലിഞ്ഞു –
മതു പോലെ
കയ്പാർന്നവയൊക്കെ
മറന്നും, ഏതോ കുഴൽ
വിളിയൊച്ചക്കായ്
അരുമയായ്
കാതോർത്തും
ജന്മത്തിനാ ഴ മെത്ര –
യുണ്ടെന്നളന്നും
വെറുതെയെന്തിനോ
ഏഴുവർണ്ണം നെഞ്ചേറ്റിയും
കൈക്കുമ്പിളിൽ
നിന്നൂർന്നു പോകെ
പിടഞ്ഞും ആയിരം –
വട്ടം മരിച്ചും
പൂക്കളെ , പുഴകളെ ,
മരങ്ങളെ , മനുഷ്യനെ ,
അലിവിനെ വെറുതെയെന്തിനോ
സ്നേഹിച്ചും ഏതോ –
പെരുവഴിയമ്പലത്തി-
ന്നത്താണി തേടാൻ കൊതിച്ചും ഇനിയും
പ്രണയിക്കാനൊരു –
നിറവെത്തുമെന്നൊരു –
മാത്രയൊരു പാട്
മോഹിച്ചും നടന്നു,മൊട്ടേറെ
ഓടികിതച്ചും
തളർന്നും, കിനാവി-
ന്നൊപ്പമിതേതൊരു
ശാപമിതെന്നലോടെ –
യുള്ളിൽ തിരഞ്ഞും
നിമഷത്തുരുത്തിലൂടെ
ഒരു മാത്ര ശങ്കിച്ചു നിന്നും
നീണ്ടു പോമീ
വഴിത്താരയി നിയുമേറെ – താങ്ങാ നേതൊരു കൈയ്യ്
ഇടറുമ്പോൾ വീഴല്ലേ യെന്നു ചൊല്ലും വാക്ക്
തളരുന്ന മിഴികളിൽ
ദൈന്യത, ഇരുളാണ്
ഇടറുന്നുവോ വഴികൾ
ഉരുകുമീ വേനലിൽ
ഉരുക്കും വഴികളെ
ഇനിയെത്ര താണ്ടേണ്ടു –
വെന്നറിയാതെ …
അറിയാതെ… അറിയാതെ

Leave a Reply

Your email address will not be published. Required fields are marked *