A.S.Indira .
വായനാനുഭവം
How to Enjoy Your Life and Your Job.
—DALE CARNEGIE .
ലോകം മുഴുവനും കോടിക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകങ്ങളാണ് ഡേൽ കാർണഗിയുടെ .അമേരിക്കൻ എഴുത്തുകാരൻ ,പ്രഭാഷകൻ .
തന്റെ മക്കളെ വളർത്തി കൊണ്ടു വന്നത് ———
“എന്തു തന്നെ വന്നാലും ശരി ,അവർ അവർ തന്നെയായിരിക്കണം എന്നതിൽ ഞാൻ ഊന്നി ”
“ശരീരം കൊണ്ടും മനസ്സു കൊണ്ടും ഞാൻ ഏതൊരു വ്യക്തിയാണോ ,അതല്ലാതെ മറ്റാരോ മറ്റെന്തോ ആകാൻ വേണ്ടി കാത്തിരിക്കുന്ന വ്യക്തിയേക്കാൾ ദുരിതമനുഭവിക്കുന്ന മറ്റൊരാളില്ല ”
“കപടന്മാരെ ആർക്കും ആവശ്യമില്ല ”
ചാർളി ചാപ്ലിൻ ,ആദ്യമായി സിനിമയിൽ അഭിനയിക്കാൻ ആരംഭിച്ച സമയത്ത് അക്കാലത്തെ പ്രശസ്തനായ ഒരു ജർമ്മൻ ഹാസ്യനടനെ അനുകരിക്കാൻ സംവിധായകൻ ചാപ്ലിനെ നിർബന്ധിച്ചു .തന്റേതായ രീതിയിൽ അഭിനയിക്കാനാരംഭിക്കുന്നതുവരെ ചാർളി ചാപ്ലിൻ എങ്ങുമെത്താതെ നിൽക്കേണ്ടി വന്നു .
“ഓരോ മനുഷ്യന്റെയും വിദ്യാഭ്യാസത്തിന്റെ ഒരു ഘട്ടത്തിൽ അവൻ എത്തിച്ചേരുന്ന ഒരു ദൃഢധാരണയുണ്ട് .അതായത്
അസൂയ അജ്ഞതയാണ് .
അനുകരണം ആത്മഹത്യയാണ് .
നല്ലതായാലും ചീത്തയായാലും തന്റേതായ കണ്ടങ്ങളിലേയ്ക്ക് അയാൾ സ്വയം നയിക്കണം .ഈ വിപുലമായ ലോകത്തിൽ മുഴുവൻ നന്മയുണ്ട് .എങ്കിലും തനിക്ക് ഉഴുതുമറിക്കാനായി ലഭിച്ച ഭൂമിയിൽ പണിയെടുത്താൽ മാത്രമേ അയാൾക്ക് തന്റേതായ ചോളവിത്ത് വിളയിച്ചെടുക്കാൻ കഴിയൂ .അയാളിലുള്ള ശക്തി ഈ ലോകത്തിന് പുതിയതാണ് .തനിക്ക് എന്തു ചെയ്യാൻ കഴിയുമെന്ന് അയാൾക്കേ അറിയൂ .പരിശ്രമിച്ചാൽ മാത്രമേ അയാൾക്കു പോലും അത് മനസ്സിലാകൂ .”
നമുക്ക് സമാധാനവും സ്വാതന്ത്ര്യവും നൽകുന്ന ഒരു മനോനില വളർത്തിയെടുക്കണം —–
ഓർക്കുക അന്യരെ അനുകരിക്കാതിരിക്കുക .
സ്വയം കണ്ടെത്തി ഞാൻ തന്നെയായി തീരുക .
ഉത്കണ്ഠയകറ്റി ഉന്മേഷം നേടാൻ
————————-
നല്ല പണി ശീലം
———————–
* ഉടനടി വേണ്ടതൊഴിച് മറ്റെല്ലാ കടലാസുകളും മേശപ്പുറത്തു നിന്നൊഴിവാക്കുക .കാര്യക്ഷമതയ്ക്കുള്ള ഒന്നാമത്തെ ചുവടാണിത് .
*ജോലികൾ അവയുടെ പ്രാധാന്യം അനുസരിച്ചു ചെയ്തു തീർക്കുക .
*നിങ്ങൾ ഒരു പ്രശ്നം നേരിടുമ്പോൾ ,അത് അപ്പോൾ തന്നെ അവിടെ വച്ചു തന്നെ പരിഹരിക്കാൻ ശ്രമികുക .തീരുമാനങ്ങൾ പിന്നേയ്ക്കു മാറ്റി വയ്ക്കരുത് .
*സംഘടിപ്പിക്കാനും ഭരണം പങ്കിടാനും മേൽനോട്ടം നടത്താനും പഠിക്കുക .
നിങ്ങളെ ക്ഷീണിപ്പിക്കുന്നതെന്ത് ?അതിനുള്ള പ്രതി വിധി .
നാമനുഭവിക്കുന്ന തളർച്ചയിൽ നല്ലൊരു പങ്കും മനസ്സിൽ നിന്നുറവെടുക്കുന്നതാണ് .തികച്ചും ശരീരജന്യമായ തളർച്ച വിരളമാണ് .”
മടുപ്പ് ,നീരസം ,പ്രശംസിക്കപ്പെടുന്നില്ല എന്ന തോന്നൽ …അതെ നമ്മുടെ വികാരങ്ങൾ ശരീരത്തിൽ ഞരമ്പുകളുടെ വലിഞ്ഞു മുറുക്കമുണ്ടാക്കുന്നതു കൊണ്ടാണ് നാം ക്ഷീണിക്കുന്നത് .
വലിഞ്ഞു മുറുകിയ മാംസപേശി ,പണിയെടുക്കുന്ന മാംസപേശിയാണെന്നോർക്കുക —അവയെ അയച്ചിടുക .കൂടുതൽ പ്രധാനപ്പെട്ട മറ്റു കടമകൾക്കായി ഊർജ്ജം സംരക്ഷിച്ചു വയ്ക്കുക .
നിങ്ങളുടെ തൊഴിലിൽ നിന്ന് സന്തോഷം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ മറ്റെവിടെ നിന്നും നിങ്ങൾക്കതു കിട്ടുകയില്ല .ജോലിയിൽ താല്പര്യം കാണിക്കുന്നത് മനസ്സിന്റെ ഉൽകണ്ഠ കളകറ്റാനും സാധിക്കും .
ചിന്തിക്കുക —
ഓരോ സംഭവത്തിന്റെയും ഏറ്റവും നല്ല വശം കാണുന്ന സ്വഭാവം വർഷത്തിൽ ആയിരം പൗണ്ട് നേടുന്നതിനേക്കാൾ മഹത്തരമാണ് .
“വഷളന്മാരായ ആളുകൾ മഹാന്മാരുടെ കുറ്റങ്ങളിലും കുറവുകളിലും വലിയ സന്തോഷമനുഭവിക്കും ”
ന്യായവിരുദ്ധമായ വിമർശനത്തിൽ നാം വേവലാതിപ്പെടുന്നുവെങ്കിൽ ഓർക്കുക ന്യായ വിരുദ്ധമായ വിമർശനം പലപ്പോഴും വേഷം മാറിയ പ്രശംസയാണ് .
ഓർക്കുക .ആരും ചത്ത നായെ തൊഴിക്കാറില്ല .
ഏതൊരു വിഡ്ഢിക്കും വിമർശിക്കാനും കുറ്റപ്പെടുത്താനും പരാതിപറയാനും കഴിയും .പക്ഷേ മറ്റുള്ളവരെ മനസ്സിലാക്കാനും മാപ്പു നൽകാനും കഴിയുന്ന ആത്മനിയന്ത്രണം പുലർത്തുന്ന സ്വഭാവമാണ് നാം നേടിയെടുക്കേണ്ടത് .
“മഹാനായ മനുഷ്യൻ തന്റെ മഹത്വം പ്രകടമാക്കുന്നത് തന്നെക്കാൾ ചെറിയ മനുഷ്യരുമായി ഇടപെടുമ്പോഴാണ് .
—കാർലൈൻ .
🍂🍂🍂🍂🍂🍂