ഇംഗ്ലണ്ട്: പഠനത്തിനൂം ജീവിതമാര്‍ഗ്ഗവും തേടി സ്റ്റുഡന്റ് വിസയില്‍ എത്തിയ ആയിരക്കണക്കിന് മലയാളികളാണ് യുകെയിലുള്ളത്. എങ്ങനേയും ഒരു ജോബ് വിസ സംഘടിപ്പിച്ച് യുകെയില്‍ തന്നെ സെറ്റിലാകാനാണ് ഭൂരിഭാഗവും ആഗ്രഹിക്കുന്നത്. ബ്രെക്‌സിറ്റ് യാഥാര്‍ത്ഥ്യമായതോടെ യൂറോപ്പ്യന്‍ യൂണിയനില്‍ നിന്നൂള്ള ആളുകള്‍ കൂട്ടത്തോടെ യുകെ വിട്ടത് ഇന്‍ഡ്യക്കാരുള്‍പ്പടെയുള്ളവര്‍ക്ക് നിരവധി തൊഴിലവസരങ്ങളാണ് നല്‍കുന്നത്. സീനിയര്‍ കെയറര്‍ ജോബ് ഷോര്‍ട്ടേജ് ഒക്യപ്പേഷന്‍ ലിസ്റ്റില്‍ വന്നതോടെ ഇത് എളൂപ്പമാകുകയും ചെയ്തു. യുകെയില്‍ സ്റ്റുഡന്റ് വിസയിലെത്തി കെയറര്‍ അനൂഭവ പരിഞ്ജാനമുള്ളവര്‍ക്കാണ് ഇപ്പോള്‍ സുവര്‍ണ്ണാവസരം. ഇവര്‍ക്ക് മൂന്ന്, അഞ്ച് വര്‍ഷത്തേയ്ക്കുള്ള സ്‌പോണ്‍സര്‍ഷിപ്പിനായി അപേക്ഷിക്കാം. എന്നാല്‍ ഇത് നല്കൂവാന്‍ താല്പര്യമുള്ള തൊഴില്‍ ദാതാവിനെ കണ്ടുപിടിക്കുകയെന്നതാണ് ബുദ്ധിമുട്ടുള്ള കാര്യം. ഭൂരിഭാഗം നേഴ്‌സിങ്ങ് ഹോം/കെയര്‍ ഹോമുകള്‍ ഇപ്പോഴും ഈ അവസരം പ്രയോജനപ്പെടുത്തുന്നില്ല എന്നൂള്ളതും ഒരു പോരായ്മയാണ്. എന്നാല്‍ ഇംഗ്ലീഷ് ഉടമസ്ഥയിലുള്ള ഏതാനൂം കെയര്‍ഹോം, നേഴ്‌സിങ്ങ്‌ഹോം ഗ്രൂപ്പുകള്‍ യുകെയിലുള്ള സീനിയര്‍ കെയര്‍ അനൂഭവ പരിഞ്ജാനമുള്ളവരെ റിക്രൂട്ട് ചെയ്യുന്നൂണ്ട്. ഇവരുടെ കോണ്‍ട്രാക്ടര്‍ ലഭിച്ചിട്ടുള്ള ഓവര്‍സീയസ് കെയര്‍ സപ്ലെയര്‍ (OCS) ഇതിനോടകം തന്നെ നിരവധി പേര്‍ക്ക് ജോലി നല്കിയിട്ടുണ്ട്.

സ്റ്റുഡന്റ് വിസയിലെത്തി പാര്‍ട്ട് ടൈം കെയറര്‍ ജോലി ചെയ്യുന്നവര്‍ക്ക് സീനിയര്‍ കെയറര്‍ ടിയര്‍ 2 സ്‌പോണ്‍സര്‍ഷിപ്പ് വലിയൊരു അനൂഗ്രഹമാണ്. കുറഞ്ഞത് രണ്ടുമാസത്തെയെങ്കിലും അനൂഭവ പരിഞ്ജാനമുള്ളവരെയാണ് കെയര്‍ ഹോമുകള്‍ക്ക് താല്പര്യം. കൂടാതെ ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാനൂം സാധിക്കണം. കോഴ്‌സ് പൂര്‍ത്തീകരിക്കുന്നതിന് മൂന്ന് മാസം മുന്‍പ് ടിയര്‍ 2 വിസയ്ക്ക്കായി അപേക്ഷിക്കാമെന്നാണ് ഹോം ഓഫീസ് നിബന്ധനയില്‍ പറയുന്നത്. എന്നാല്‍ ഇതിന് മുന്‍പ് അപേക്ഷിച്ചവര്‍ക്കൂം ടിയര്‍ 2 വിസകള്‍ ലഭിച്ചതായും പറയപ്പെടുന്നൂ. സീനിയര്‍ കെയറര്‍ വിസാ നിബന്ധനകള്‍ പ്രകാരം ഇംഗ്ലീഷ് യോഗ്യതയും തെളിയിക്കേണ്ടതുണ്ട്. യുകെയിലെ അംഗീകൃത യൂണീവേഴ്‌സിറ്റികളില്‍ നിന്നൂം ബിരുധമോ പോസ്റ്റ് ഗ്രാജ്യൂവേറ്റ് കോഴ്‌സോ പൂര്‍ത്തിയായവര്‍ അവരുടെ കോഴ്‌സ് സര്‍ട്ടിഫിക്കറ്റോ ട്രാന്‍സ്‌ക്രിപ്‌റ്റോ അപേക്ഷയോടൊപ്പം നല്കിയാല്‍ മതിയാകൂം. ഇത് സാധിക്കാത്തവര്‍ക്ക് ഇന്‍ഡ്യന്‍ ഡിഗ്രി ഉണ്ടെങ്കില്‍ യുകെ നാരിക് തുല്യതാ സര്‍ട്ടിഫിക്കറ്റ് കാണിച്ചാലും മതിയാകൂം.

യുകെയില്‍ സ്റ്റുഡന്റ് വിസയിലെത്തി കോഴ്‌സ് പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ രണ്ട് വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വിസ ലഭിക്കും എന്നാല്‍ ഈ വിസയില്‍ നില്‍ക്കുന്നവരെ പെര്‍മനന്റ് റെസിഡന്‍സിയിലേയ്ക്ക് പരിഗണിക്കാത്തത് യുകെയില്‍ സെറ്റില്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ക്ക് ഗുണം ചെയ്യുകയില്ല. മറിച്ച് ടിയര്‍ 2സീനിയര്‍ കെയറര്‍ വിസയിലേയ്ക്ക് മാറുന്നവര്‍ക്ക് അഞ്ചു വര്‍ഷത്തിന് ശേഷം പെര്‍മിനന്റ് റെസിഡെന്‍സിക്കായി അപേക്ഷിക്കുവാനും സാധിക്കൂം.

യുകെയില്‍ സ്റ്റുഡന്റ്‌സ് വിസയില്‍എത്തി കെയര്‍ ഹോമില്‍ പാര്‍ട്ട് ടൈമായി ജോലി ചെയ്തിട്ടുള്ളവര്‍ക്കായി OCS ടിയര്‍ 2 വിസയ്ക്കായി യുകെയിലെ പ്രധാന സ്ഥലങ്ങളില്‍ ഇന്റര്‍വ്യുകള്‍ നടത്തുന്നൂണ്ട്. അപേക്ഷിക്കുവാന്‍ താല്പര്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന ഈമെയിലില്‍ സിവി അയച്ചുനല്‌കേണ്ടതാണ്. സിവി ലഭിച്ച ശേഷം ആദ്യ സ്‌ക്രീനിങ്ങ് ഉണ്ടാകൂം അതിനൂശേഷമാണ് കെയര്‍ വര്‍ക്കര്‍ യുകെ നല്‍കുന്ന ട്രെയിനിങ്ങ് ആരംഭിക്കൂക. ഈ ട്രെയിനിങ്ങ് പൂര്‍ത്തിയാക്കിവര്‍ക്ക് മാത്രമാകൂം ഇന്റര്‍വ്യൂ ലഭിക്കുക. തുടര്‍ന്ന് കെയര്‍ വര്‍ക്കര്‍ യുകെ ഇന്റര്‍വ്യു ട്ര്യിയിനിങ്ങും മോക്ക് ഇന്റര്‍വ്യുയും നടത്തിയ ശേഷമാണ് Client ഇന്റര്‍വ്യുവിനായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയെന്ന് OCS അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെകൊടുത്തിരിക്കൂന്ന ഈ മെയിലില്‍ ബന്ധപ്പെടുക.

Send CV to contact@careworkeruk.com

For information:

www.ocsjobsuk.com

www.careworkeruk.com

Leave a Reply

Your email address will not be published. Required fields are marked *