ഹോക്കിയില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം. സ്പെയിനിനെ 3–0ന് തോല്‍പിച്ചു. ആദ്യ ക്വാര്‍ട്ടറില്‍ രുപിന്ദര്‍ സിങ്ങും സിമ്രാന്‍ജിത്ത് സിങ്ങും നേടിയ ഗോളുകളില്‍ ഇന്ത്യ മുന്നിലെത്തി. പെനല്‍റ്റി സ്ട്രോക്കിലൂടെയായിരുന്നു ഇന്ത്യയുടെ മൂന്നാം ഗോള്‍. കഴിഞ്ഞ മല്‍സരത്തില്‍ ഓസ്ട്രേലിയയോട് ദയനീയമായി പരാജയപ്പെട്ട ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ് ഒരുഗോള്‍ പോലും വഴങ്ങാതെ നേടിയ വിജയം. പോയിന്റ് പട്ടികയില്‍ ഒസ്ട്രേലിയയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. അര്‍ജന്റീനയും ജപ്പാനുമാണ് ഇന്ത്യയുടെ അടുത്ത എതിരാളികള്‍.

ഒളിംപിക്സ് ഷൂട്ടിങ്ങില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റലില്‍ മിക്സ്ഡ് ഇനത്തില്‍ മെഡല്‍ റൗണ്ടിലത്താതെ ഇന്ത്യ പുറത്ത്. മനു ഭാക്കര്‍– സൗരഭ് ചൗധരി സഖ്യത്തിന് രണ്ടാം ക്വാളിഫയറില്‍ ഏഴാം സ്ഥാനം മാത്രമാണ് നേടാനായത്. ആറ് ലോകകപ്പില്‍ അഞ്ചിലും സ്വര്‍ണം നേടിയ ടീം മല്‍സരിച്ച ഇനത്തില്‍ ഇന്ത്യ മെഡല്‍ പ്രതീക്ഷിച്ചിരുന്നു. മനു ഭാക്കറിന്റെ മോശം പ്രകടനമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. സൗരഭ് ചൗധരി 194 പോയിന്റ് നേടിയപ്പോള്‍ മനുവിന് 186 പോയിന്റ് മാത്രമാണ് രണ്ടാം ഘട്ടത്തില്‍ നേടാനായത്. ഇതിനിടെ ഷൂട്ടിങ്ങിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഇന്ത്യന്‍ പരിശീലക സംഘത്തെ മാറ്റുമെന്നും റിപ്പോര്‍ടുകളുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *