ടോക്കിയോ ഒളിംപിക്സിൽ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിന് രണ്ടാം ജയം. ഹോങ്കോങ്ങിന്റെ ചെയെങ് ലീയെ തോല്‍പിച്ചു; സ്കോര്‍ (21-9, 21-16.
വനിത ഹോക്കിയില്‍ ടീം ഇന്ത്യക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി. മൂന്നാം മല്‍സരത്തില്‍ ബ്രിട്ടന്‍ ഒന്നിനെതിരെ നാലുഗോളുകള്‍ക്കാണ് ഇന്ത്യയെ തോല്‍പിച്ചത്.
അബെയ്ത്തിൽ പുരുഷ സിംഗില്‍സില്‍ ഇന്ത്യയുടെ തരുണ്‍ദീപ് റായി പ്രീക്വാര്‍ട്ടറിൽ. യോഗ്യതറൗണ്ടില്‍ യുക്രെയ്ന്റെ ഒലെക്സി ഹുന്‍ബിനെ തോല്‍പിച്ചു. സ്കോര്‍ 6–4 അമ്പെയ്ത്ത് സിംഗിള്‍സില്‍ ആദ്യ റൗണ്ടില്‍ ദീപിക കുമാരി ഭൂട്ടാന്‍ താരത്തെ നേരിടും. പുരുഷ വിഭാഗത്തില്‍ പ്രവീണ്‍ ജാദവ് റഷ്യന്‍ താരത്തെ നേരിടും. ബാഡ്മിന്റനില്‍ ആദ്യ മല്‍സരത്തില്‍ പരാജയപ്പെട്ട സായി പ്രണീതിന് നെതര്‍ലന്‍ഡ്സിന്റെ മാര്‍ക് കാല്യൂവാണ് എതിരാളി. ബോക്സിങ്ങില്‍ ഏഷ്യന്‍ ചാംപ്യനായ പൂജ റാണി ഇന്ന് ആദ്യ മല്‍സരത്തിനിറങ്ങും. അള്‍ജീരിയയുടെ ഇക്കറാക്ക് ചയിബാണ് എതിരാളി.