
ലോക ജനതയുടെ സ്വാതന്ത്ര്യത്തിനായി മണ്ടേല നടത്തിയ പ്രയത്നങ്ങളെ ആദരിക്കാനായി അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലൈ 18 നെൽസൺ മണ്ടേലദിനമായി ആചരിക്കുന്നതിന് 2009നവംബർ .UN പൊതുസഭ പ്രഖ്യാപിച്ചു .
തന്റെ ജീവിതത്തിൽ നീണ്ട 27 വർഷം ജയിൽവാസം അനുഭവിച്ച വർണ്ണവെറിക്കെതിരായ പോരാട്ടത്തിന്റെ ധീരനായ നേതാവും ആഫ്രിക്കൻ ജനതയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച പോരാളിയുമായിരുന്നു നെൽസൺ മണ്ടേല .
“കാക്ക കുളിച്ചാൽ കൊക്കാകുമോ ?എന്ന പഴഞ്ചൊല്ലിൽ വർണ്ണവെറിയുടെ സന്ദേശമുണ്ട് .
“ഹൈദരാബാദ് സർവ്വകലാശാലയിൽ ആത്മഹത്യ ചെയ്ത രോഹിത് വെന്മുല തന്റെ ആത്മഹത്യ കുറിപ്പിൽ ഇപ്രകാരം എഴുതി
“എന്റെ ജന്മമാണ് എന്റെ പ്രശ്നം .”
“ഇവിടെ കറുത്തവർക്കും പട്ടിക്കും പ്രവേശനമില്ല “എന്ന് പരസ്യബോർഡുകൾ സ്ഥാപിച്ചിരുന്ന ഒരു നാട്ടിലാണ് ഗാന്ധിജി തീവണ്ടിയിൽ നിന്നും വലിച്ചെറിയപ്പെട്ടത് .”
കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്നും രണ്ട് ഡോക്ടറേറ്റുകൾ നേടിയ അംബേദ്കറിന് ബറോഡയിലെ പാഴ്സി ലോഡ്ജിൽ മുറികിട്ടാൻ തന്റെ ജാതി മറച്ചു വയ്‌ക്കേണ്ടി വന്നു .
മഹർ ജാതിക്കാരൻ ആണെന്ന് അറിഞ്ഞതോടെ ലോഡ്ജ് ഉടമ അദ്ദേഹത്തെ പുറത്താക്കി .പിന്നീട് തീവണ്ടി വരുന്ന സമയം വരെ ഒരു പാർക്കിൽ കഴിച്ചുകൂട്ടിയെന്ന് അദ്ദേഹം ദുഃഖത്തോടെ ഓർമ്മിക്കുന്നുണ്ട് .
അടുത്ത കാലത്താണ് ജോർജ് ഫ്ലോയ്ഡ് എന്ന കറുത്ത വർഗ്ഗക്കാരൻ വെള്ളക്കാരന്റെ ..ബൂട്ടിനടിയിൽപ്പെട്ട്
“എനിക്ക് ശ്വാസം മുട്ടുന്നു “എന്ന് പറഞ്ഞു ലോകത്തോട് വിട പറയുന്നത് നമ്മൾ കണ്ടത് .
വർണ്ണ വംശവെറിയും അതിനെതിരായ പോരാട്ടവും ഇപ്പോഴും ലോകത്തെമ്പാടും നടക്കുകയാണ് .
ഈ സാഹചര്യത്തിലാണ് നെൽസൺ മണ്ടേല ദിനാചരണം പ്രസക്തമാകുന്നത് .
1918ജൂലൈ 18നാണ് നെൽസൺ മണ്ടേലയുടെ ജനനം .2013ഡിസംബർ 5ന് അന്തരിച്ചു .
ദക്ഷിണാഫ്രിക്കയിലെ തെമ്പു എന്ന ഗോത്രത്തിലെ ഒരു രാജകുടുംബത്തിലാണ് ജനിച്ചത് .നിയമപഠനം പൂർത്തിയാക്കി .
27വർഷക്കാലത്തെ ജയിൽ ജീവിതത്തിനിടയിൽ 18വർഷക്കാലം റോബൻ ദ്വീപിലെ 8 അടി നീളവും 7 അടി വീതിയുമുള്ള മുറിയിലായിരുന്നു അടച്ചിരുന്നത് .കിടക്കാൻ ഒരു പുൽപ്പായ മാത്രം .പകൽ സമയം ചുണ്ണാമ്പ് ക്യാറിയിൽ മറ്റു തടവുകാർക്കൊപ്പം ജോലി .വർണ്ണം അനുസരിച്ച് തടവുകാരെയും വേർതിരിച്ചിരുന്ന .മണ്ടേല ഗാന്ധിയൻ ആദർശങ്ങളിൽ ആകൃഷ്ടനായിരുന്നു വെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് .
മണ്ടേലയെ വിട്ടയക്കാൻ ദേശീയവും അന്തർദേശീയവുമായ സമ്മർദ്ദങ്ങൾ ഉണ്ടായി .1985ൽ ഉപാധികൾക്ക് വിധേയമായി പ്രസിഡന്റ് W.P.ബോത്ത ജയിൽ മോചനം വാഗ്ദാനം ചെയ്തു .
ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ നിരോധനം നിലനിക്കുന്നിടത്തോളം കാലം തനിക്ക് മോചനം വേണ്ട എന്ന് പറഞ്ഞു മണ്ടേല വാഗ്ദാനം നിരസിച്ചു .
1989 –ൽ ബോത്തയുടെ സ്ഥാനത്യാഗത്തെ തുടർന്ന് ഫ്രഡറിക് ഡി ക്ലർക്ക് പ്രസിഡന്റ് ആവുകയും 1990-ഫെബ്രുവരി 20-ന് മോചിതനാവുകയും ചെയ്തു .
‘The long way to freedom ” എന്ന തന്റെ ആത്മകഥയിൽ മണ്ടേല അദ്ദേഹത്തിന്റെ ജയിൽ ജീവിതവും അനുഭവങ്ങളും വിവരിക്കുന്നുണ്ട് .
1994–മുതൽ 1999-വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് ആയിരുന്നു നെൽസൺ മണ്ടേല .
1993 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം കിട്ടി .ഇന്ത്യ ഭാരതരത്ന പുരസ്‌കാരം നൽകി അദ്ദേഹത്തെ ആദരിച്ചു .