തൃശൂര്‍: മലയാള ഭാഷാ സാഹിത്യത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ പ്രസാധകന്‍ കൃഷ്ണദാസ് അന്തരിച്ചു. മലയാള പുസ്തക പ്രസാധക രംഗത്ത് അദ്ഭുതം സൃഷ്ടിച്ച ഗ്രീന്‍ ബുക്ക്‌സിന്റെ സംഘാടകനാണ്. 69 വയസായിരുന്നു.
മലയാള നോവല്‍ സാഹിത്യത്തില്‍ ചരിത്രം സൃഷ്ടിച്ച 150 പതിപ്പുകള്‍ പിന്നിട്ട ബെന്യാമിന്റെ ആടുജീവിതം പ്രസിദ്ധീകരിച്ചത് കൃഷ്ണദാസായിരുന്നു.
‘ദുബായ്പുഴ’ എന്ന പുസ്തകത്തിന്റെ രചയിതാവും അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ സ്ഥാപകരില്‍ പ്രധാനിയുമാണ് കൃഷ്ണദാസ്.
അനേകം ലേഖനങ്ങള്‍ രചിച്ച കൃഷ്ണദാസ് ഫലസ്തീനിയന്‍ കാവ്യങ്ങളുടെ പരിഭാഷയും നിര്‍വ്വഹിച്ചിട്ടുണ്ട്. ഗള്‍ഫ് യുദ്ധകാലത്ത് ദേശാഭിമാനി ദിനപ്പത്രത്തിനുവേണ്ടി നിന്ന് തുടര്‍ച്ചയായി വാര്‍ത്തകള്‍ എഴുതി. അക്കാലത്ത് മുന്‍പേജില്‍ കൃഷ്ണദാസിന്റെ സ്റ്റോറികള്‍ പ്രാധാന്യത്തോടെ നല്‍കിയിരുന്നു.