സംസ്ഥാനത്ത് ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കും. ഞായറാഴ്ച ലോക്ഡൗൺ തുടരും. ‍‍‍‍‍‍‍‍‍‍കോവിഡ് അവലോകനയോഗത്തിലാണ് തീരുമാനം. ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം ഒഴിവാക്കും. കടകളുടെ പ്രവൃത്തിസമയം ദീര്‍ഘിപ്പിച്ചേക്കും. ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കും. സ്വാതന്ത്ര്യദിനത്തിലും അവിട്ടത്തിനും ലോക്ഡൗണ്‍ ഇല്ല. തീരുമാനങ്ങള്‍ മുഖ്യമന്ത്രി നാളെ നിയമസഭയില്‍ പ്രഖ്യാപിക്കും. തദ്ദേശസ്ഥാപനത്തിലെ ജനസംഖ്യയുടെ 1 % കടന്നാല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. കടകള്‍ കൂടുതല്‍ ദിവസം തുറക്കാമെന്ന് പൊലീസിന്‍റെ ശുപാര്‍ശ.

Leave a Reply

Your email address will not be published. Required fields are marked *