ലോക്ഡൗണില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. സ്വാതന്ത്ര്യദിനത്തിനും അവിട്ടത്തിനും ഞായറാഴ്ച ലോക്ഡൗണില്ല. ടിപിആര്‍ മാനദണ്ഡം മാറ്റി . നൂറുപേരില്‍ എന്നതിനു പകരം ആയിരം പേരില്‍ എത്ര പേര്‍ക്ക് രോഗം വന്നെന്ന് കണക്കാക്കും . 20 പേര്‍ക്ക് വിവാഹം, മരണച്ചടങ്ങുകളില്‍ പങ്കെടുക്കാം. ആരാധനാലയങ്ങളില്‍ വിസ്തീര്‍ണം അനുസരിച്ച് 40 പേര്‍ വരെയാകാമെന്ന് ഒരു ഡോസ് എങ്കിലും എടുത്തവർ കടകളിലും മറ്റും പോകുന്നതാണ് അഭികാമ്യമെന്ന് ചട്ടം 300 പ്രകാരം മന്ത്രി വീണാ ജോർജ് നിയമസഭയിൽ അറിയിച്ചു.

കടകള്‍ ഏഴുമുതല്‍ ഒന്‍പതുവരെ. കടകള്‍ ആഴ്ചയില്‍ ആറുദിവസം തുറക്കാം. ഒരു ഡോസ് വാക്സീനോ ആർടിപിസിആർ രേഖയോ അഭികാമ്യം , 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ സാമൂഹിക അകലം പാലിക്കണം. സ്വാഗതാര്‍ഹമെന്ന് വ്യാപാരികള്‍, സമരം പിന്‍വലിച്ചു.

കിടപ്പുരോഗികള്‍ക്കും വാക്സീന്‍. 60നു മുകളിലുള്ള കിടപ്പ് രോഗികള്‍ക്ക് സമയബന്ധിതമായി വാക്സീന്‍ നൽകും.

Leave a Reply

Your email address will not be published. Required fields are marked *