ന്യൂയോർക്ക് ∙ ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 20 കോടി കവിഞ്ഞു. ഇതിൽ 18 കോടിയിലേറെ പേരും രോഗമുക്തരായി. മരണം 42.7 ലക്ഷം. കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും യുഎസ് ആണ് മുന്നിൽ. അവിടെ 3.6 കോടി പേർ രോഗബാധിതരായപ്പോൾ മരിച്ചത് 6.3 ലക്ഷം പേർ.
വൈറസ് ബാധിതരുടെ എണ്ണത്തിൽ രണ്ടാമത് ഇന്ത്യയാണെങ്കിലും മരണസംഖ്യയിൽ ബ്രസീൽ ആണു മുന്നിൽ.