ആയിരക്കണക്കിന് ഇന്ത്യക്കാരും യുകെ മലയാളികളും കാത്തിരുന്ന നിയമമാറ്റം ഒടുവിൽ യാഥാർഥ്യമാകുന്നു. ബ്രിട്ടന്റെ ട്രാഫിക് ലൈറ്റ് യാത്രാ സിസ്റ്റത്തിലെ റെഡ് ലിസ്റ്റിൽ നിന്നും ഇന്ത്യ ആംബെർ ലിസ്റ്റിലേക്ക് മാറുന്നു.

ഇന്നലെ രാത്രി പ്രഖ്യാപിച്ച ലിസ്റ്റുകളിലെ മാറ്റത്തിലാണ് ഇന്ത്യയുടെ പേരുമുള്ളത്. കോവിഡ് വ്യാപനം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളെ യാത്രാ നിരോധനമുള്ള റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. നിലവിൽ ഇന്ത്യയും ഈ റെഡ് ലിസ്റ്റിലാണ്.

എന്നാൽ ആഗസ്റ്റ് 8 മുതൽ ഇന്ത്യ റെഡ് ലിസ്റ്റിൽ നിന്നും ആംബർ ലിസ്റ്റിലേക്ക് മാറും. ഞായറാഴ്ച ബ്രിട്ടീഷ് സമയം വെളുപ്പിനെ 4 മണിമുതലാണ് ഇന്ത്യ ആംബെർലിസ്റ്റിലേക്ക് മാറുന്നത്.

ആഗസ്റ്റ് 8 ഞായറാഴ്‌ച വെളുപ്പിനെ നാലുമുതൽ രണ്ടുഡോസ് കോവിഡ് – 19 വാക്സിൻ എടുത്തിട്ടുള്ളവർക്ക് യുകെയിൽ വിമാനമിറങ്ങാം. ക്വാറന്റൈൻ കൂടാതെ താമസസ്ഥലത്തേക്ക് പോകാനാകും.

എന്നാല്‍ യുകെയില്‍ എത്തിച്ചേര്‍ന്ന് രണ്ടാം ദിവസം യുകെ ഗവണ്മെന്റ് നിശ്ചയിച്ച പ്രകാരമുള്ള കോവിഡ് ടെസ്റ്റ് ചെയ്തിരിക്കണം. ഈ ടെസ്റ്റ് പോസിറ്റീവായാല്‍ 10 ദിവസത്തെ ഹോം ക്വാരന്റൈന്‍ നിര്‍ബന്ധമായും ചെയ്തിരിക്കണം. അതേസമയം രണ്ടാം ദിവസത്തെ നിബന്ധിത ടെസ്റ്റ് നെഗറ്റീവ് ഫലം ലഭിച്ചവര്‍ക്ക് ഹോം ക്വാരന്റൈന്‍ ആവശ്യമില്ല. ഈ നിയമം യുകെയില്‍ നിന്നോ യൂറോപ്പ്, യു എസ് എ അംഗീകൃത വാക്‌സിന്‍ രണ്ടു ഡോസ് വാക്‌സീനൂകള്‍ എടുത്തവര്‍ക്ക് മാത്രമാണ്.

മുകളില്‍ പറഞ്ഞ അംഗീകൃത രണ്ടു വാക്‌സീന്‍ ഡോസുകളും എടുക്കാത്തവര്‍ നിര്‍ബന്ധമായും 10 ദിവസത്തെ ഹോം ക്വാരന്റെനൂം രണ്ടാം ദിവസവും എട്ടാം ദിവസവും കോവിഡ് ടെസ്റ്റുകളും ചെയ്തിരിക്കണം. ഇന്ത്യയില്‍ നിന്നൂ വരുന്നവര്‍ കോവിഷീല്‍ഡ് വാക്‌സീന്‍ യുകെ അംഗീകൃതമാണെങ്കിലും കോവാക്‌സീന്റെ കാര്യത്തില്‍ വ്യക്തതയില്ല.

അതുപോലെ യുകെയില്‍ നിന്ന് രണ്ടു ഡോസ് വാക്‌സീനൂകളും എടുത്തിട്ടുള്ള യുകെയിലെ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്ക് സമ്മർ അവധി തീരുംമുമ്പെ നാട്ടിലൊന്ന് പോയിവരാനും കഴിയും.

രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞവര്‍ മാത്രമാകൂം പുര്‍ണ്ണമായും വാക്‌സിന്‍ എടുത്ത വിഭാഗത്തില്‍ വരുക.

ഓസ്ട്രിയ, ജർമ്മനി , ലാത്വിയ, നോർവേ, റൊമാനിയ, സ്ലൊവേനിയ, സ്ലൊവാക്യ എന്നിവയെല്ലാം വാരാന്ത്യത്തിന്റെ അവസാനത്തിൽ ക്വാറന്റൈൻ രഹിത ഗ്രീൻ ലിസ്റ്റിലേക്കും നീങ്ങും. ഇന്ത്യയ്‌ക്കൊപ്പം ബഹ്‌റൈൻ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയുമാണ് ചുവപ്പിൽ നിന്ന് ആംബറിലേക്ക് മാറുക.

അതേസമയം ഇന്ത്യയിൽ നിന്നും വാക്സിൻ സ്വീകരിച്ചിട്ടുള്ളവർ, ഏതുവാക്സിനാണ് യുകെ ഹോം ഓഫീസ് പ്രവേശനത്തിനായി അനുവദിച്ചിട്ടുള്ളത് എന്നുകൂടി അറിഞ്ഞിരിക്കണം.

എന്തായാലും ലോകാരോഗ്യ സംഘടന ഇതുവരെ അംഗീകരിച്ചിട്ടില്ലാത്ത ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിൻ എടുത്തവർക്ക് അനുമതി ലഭിക്കാൻ സാധ്യതയില്ല.

ബ്രിട്ടീഷ് പ്രധാനമന്ത്രി തന്നെ യൂറോപ്യൻ രാജ്യങ്ങൾ കോവഷീൽഡ് വാക്സിനെ അംഗീകരിക്കാത്തതിന് എതിരെ രംഗത്തുവന്നിരുന്നു.

ആംബെർ ലിസ്റ്റിലുള്ള രാജ്യങ്ങളെ മുന്നറിയിപ്പ് കൂടാതെ റെഡ് ലിസ്റ്റിലേക്ക് മാറ്റാനുള്ള സംവിധാനമായ ‘വാച്ച് ലിസ്റ്റ്’ യുകെ സർക്കാർ കഴിഞ്ഞദിവസം ഉപേക്ഷിച്ചതും ആംബെർലിസ്റ്റ്‌ രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് ഗുണകരമാകും.

Leave a Reply

Your email address will not be published. Required fields are marked *