ന്യൂയോർക്ക് ∙ അതിതീവ്ര വ്യാപനശേഷിയുള്ള ഡെൽറ്റ വകഭേദം 135 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. അടുത്ത ആഴ്ചയോടെ ആഗോളതലത്തിൽ ആകെ കോവിഡ് കേസുകൾ 20 കോടി കവിയുമെന്നും വ്യക്തമാക്കി. ആൽഫ വകഭേദം 182 രാജ്യങ്ങളിലും ബീറ്റ 132, ഗാമ 81 രാജ്യങ്ങളിൽ വീതവും റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റ് 3 വരെ ആകെ 19.7 കോടി കേസുകളാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

നിലവിലെ രീതി തുടർന്നാൽ അടുത്തയാഴ്ചയോടെ 20 കോടി കവിയും. യുഎസ്, ഇന്ത്യ, ഇന്തൊനീഷ്യ, ബ്രസീൽ എന്നീ രാജ്യങ്ങളിലാണു ഏറ്റവും കൂടുതൽ കേസുകൾ. ജൂലൈ 24 മുതൽ ഓഗസ്റ്റ് 1 വരെ മാത്രം 40 ലക്ഷം പുതിയ കേസുകളാണ് ആഗോളതലത്തിൽ സ്ഥിരീകരിച്ചത്. അതേസമയം, മരണസംഖ്യയിൽ ഈ കാലയളവിൽ 8% കുറവുണ്ട്.

English Summary: Covid Delta variant reported in 135 countries

Leave a Reply

Your email address will not be published. Required fields are marked *