സംസ്ഥാത്ത് വാക്സീൻ ക്ഷാമം രൂക്ഷം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിൽ ഇന്ന് കുത്തിവയ്പില്ല. ബാക്കി ജില്ലകളിലും വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു. ഉടൻ വാക്സീൻ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. കോളജ് വിദ്യാർഥികൾകൾക്കുൾപ്പെടെ വാക്സീൻ ലഭ്യമാക്കാൻ ആരംഭിച്ച ഡ്രൈവും സ്തംഭിച്ചു. ഇന്നലെ സ്വകാര്യ മേഖലയിൽ ഉൾപ്പെടെ 2.49 ലക്ഷം പേർക്ക് വാക്സീൻ നല്കി. നാളെ വാക്സീനത്തിക്കുമെന്നാണ് വിവരം

Leave a Reply

Your email address will not be published. Required fields are marked *