സംസ്ഥാനത്ത് സിക വൈറസ് ബാധ നിയന്ത്രണവിധേയമായതായി ആരോഗ്യവകുപ്പ്. നിലവില്‍ ആരും ചികില്‍സയിലില്ലെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഒന്‍പത് ലക്ഷം പേരെ സ്്ക്രീന്‍ ചെയ്തതില്‍ 66 പേര്‍ മാത്രമാണ് പോസിറ്റീവായത്. 4252 ഗര്‍ഭിണികളെ സ്ക്രീന്‍ ചെയ്തതില്‍ 6 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ജൂലൈ എട്ടിനാണ് തിരുവനന്തപുരത്ത് സംസ്ഥാത്തെ ആദ്യത്തെ സിക രോഗബാധ കണ്ടെത്തിയത്. ജില്ലയ്ക്ക് പുറത്തേയ്ക്ക് പടരാതെ വൈറസ് ബാധ നിയന്ത്രിക്കാനായെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.