വാഷിങ്ടണ്‍: അമേരിക്കയില്‍ രോഗ പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ അനുമതി. രാജ്യത്ത് കോവിഡ് ഡെല്‍റ്റാ വകഭേദം വീണ്ടും പടരുന്നതിനിടെയാണ് വൈറസിനെതിരേ ജനങ്ങളുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ വാക്‌സിന്റെ മൂന്നാം ഡോസ് നല്‍കാനുള്ള നിര്‍ണായക തീരുമാനം.
ബൂസ്റ്റര്‍ ഡോസായി ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ക്കാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) അടിയന്തര അനുമതി നല്‍കിയത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍ക്കും ഇതിനുസമാനമായി പ്രതിരോധ ശേഷി ദൂര്‍ബലമായവര്‍ക്കുമാണ് ബൂസ്റ്റര്‍ ഡോസ് കുത്തിവെപ്പ് നല്‍കുകയെന്ന് എഫ്ഡിഎ അറിയിച്ചു.
അതേസമയം മറ്റു ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാത്ത പ്രതിരോധ ശേഷിയുള്ളവര്‍ക്ക് രണ്ട് ഡോസ് വാക്‌സിനേഷനില്‍ തന്നെ സംരക്ഷണം ലഭിക്കും. ഇത്തരക്കാര്‍ നിലവില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കേണ്ട കാര്യമില്ലെന്നും എഫ്ഡിഎ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ ഇസ്രയേല്‍, ഫ്രാന്‍സ് തുടങ്ങിയ ചില രാജ്യങ്ങളും രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. അതേസമയം കോവിഡിനെതിരേയുള്ള പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ 10 ലക്ഷത്തിലേറെ അമേരിക്കന്‍ പൗരന്‍മാര്‍ അനധികൃതമായി ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചുകഴിഞ്ഞതായും ചില അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകത്തെ വാക്‌സിന്‍ ക്ഷാമം പരിഹരിക്കാനും ദരിദ്ര രാജ്യങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കാനും ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതില്‍ നിന്നും സമ്പന്ന രാജ്യങ്ങള്‍ പിന്‍മാറണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവശ്യം നേരത്തെ അമേരിക്ക തള്ളിയിരുന്നു.
content highlights: US Authorises Covid Booster Jabs For Those With Weak Immune Systems