എന്റെ ഗ്രാമത്തിൽ ഒരുപാടു പഴഞ്ചൊല്ലുകൾ പറയാറുണ്ട്. എനിക്കാതെല്ലാം പലപ്പോഴും അയവിറക്കാൻ ഇഷ്ടം..
പല്ലി ചൊല്ലിയാൽ, കാക്ക കാഷ്ടിച്ചാൽ, തുമ്മിയാൽ ഒക്കെ ഓരോ അനുഭവങ്ങൾ എന്നു വിശ്വസിക്കും.
പെൺകുട്ടികൾ കട്ടിള
പ്പടിയിൽ ഇരിക്കരുതേയെന്നു പറയും
എനിക്കു ആറു വയസ്സുള്ളപ്പോൾ എന്റെകളി കൂട്ടുകാരൻ മോഹനായിരുന്നു.
ഞങ്ങൾരണ്ടുപേരും കൂടി കട്ടിളപ്പടിയിൽ ഇരിക്കുംഞങ്ങൾ .കുറുമ്പടിമേൽ ഇരുന്നു
കതകു പലക മുമ്പോട്ടും പുറകോട്ടും ആട്ടികൊണ്ടിരിക്കും.
പഴയവീടിന്റെ കതകാണു.
ഈ കതകിന്റെ മുകൾവശത്തും താഴെവശത്തും ഒന്നരയടി നീളമുള്ള ഇരുമ്പു കൊളുത്തുകൾ ഞാന്നുകിടപ്പുണ്ട്.
കതകു ആട്ടുന്നത് അനുസരിച്ചു ഈ കൊളുത്തുകൾ കതകുപലകയിൽ തട്ടി അരോചകമായ ശബ്ദം ഉണ്ടാക്കികൊണ്ടിരുന്നു. ഇതിനു “കിടുക്കുക”
യെന്നു ഞങ്ങളുടെ നാട്ടിൽ പറയും.
ഞങ്ങൾ കുറെ നേരം “തോപ്പം തോപ്പം” കിടുക്കികൊണ്ടിരുന്നു.
അപ്പച്ചനു ഈ കതകിന്റെ അരോചകശബ്ദം ഇഷ്ടപ്പെട്ടില്ല.
വഴക്കു പറഞ്ഞു.,ഞങ്ങൾ വീണ്ടും കിടുക്കി.
“നിങ്ങൾ ഇനിയും കതകാട്ടിയാൽ അടിച്ചു ശരിയാക്കും.” അപ്പച്ചൻ പറഞ്ഞു.
അതു കേട്ടപ്പോൾ കളിക്കൂട്ടുകാരൻ മോഹൻ ഓടിപോയി. ഞാൻ കിടുക്കൽ നിർത്തി കരയാൻ തുടങ്ങി.. കരഞ്ഞു കരഞ്ഞു ഞാൻ ഉറങ്ങിപ്പോയി.
പിറ്റേദിവസം ഞാൻ കതകിന്റെ അരികെ വന്നപ്പോൾ ഇന്നലെ കതക് കിടുക്കി സന്തോഷിച്ചത് ഓർത്തു..
അപ്പച്ചൻ വാഴക്കു പറഞ്ഞ രംഗം ഓർത്തപ്പോൾ ഞാൻ സങ്കടപ്പെട്ടു കരയുവാൻ തുടങ്ങി.
ഇതു കണ്ടു നിന്ന അമ്മ ചോദിച്ചു “പെണ്ണെന്തിനാ കരയുന്നത് “?
ഞാൻ പറഞ്ഞു എനിക്കു കിടുക്കണം ‘
അമ്മ പറഞ്ഞു മോളു കിടുക്കിക്കോ
ഇപ്പോൾ അപ്പച്ചൻ ഇവിടെയില്ല.
വീണ്ടുംഞാൻ കാറി കരഞ്ഞു.. അപ്പോൾ അമ്മ പറഞ്ഞു കിടുക്കാൻ പറഞ്ഞില്ല?, പിന്നെ എന്തിനാ കാറുന്നത്.
ങുംഹും “എനിക്കിന്നലെ കിടുക്കണം..”
ഇന്നലെ എന്നുള്ളത് എന്റെ ഓർമയുടെ താളുകളിൽ സ്ഥാനം പിടിച്ചു..
ഇങ്ങനെ എത്ര നിർബന്ധബുദ്ധികൾ
കുട്ടിക്കാലത്തുണ്ട്…തിരിച്ചറിവില്ലാത്ത കാലത്തു.🌹
മോണ കാട്ടി ചിരിക്കുന്ന എന്റെ വല്യമ്മച്ചി എന്നെ ചൂണ്ടി കാണിച്ചു പറഞ്ഞു
നോക്കൂ “തിരിച്ചറിവില്ലാത്ത ആ കൊച്ചു കുട്ടിയുടെ വാശി “വല്യമ്മച്ചി വീണ്ടും ചിരി ചിരിച്ചു കൊണ്ടു പറഞ്ഞു. തൂകിപ്പോയ പാലിനെക്കുറിച്ചു സങ്കടപ്പെടരുതേ…
മുത്തശ്ശിമാരുടെ മൊഴി മുത്തുകൾ എത്ര വിലപ്പെട്ടതെന്നോർത്തു ഞാൻ ചിരിക്കാറുണ്ട്…
ലീലാതോമസ്, ബോട്സ്വാന.