സ്വാതന്ത്ര്യ ഗീതം
~~~
ഉടമസ്ഥൻ —
തങ്കക്കൂട്ടിൽ വളർത്തുകയല്ലേ
ഞാൻ കനിവോടിഹ നിന്നെത്തത്തേ !
എന്നിഷ്ടത്തിനു യോജിക്കാത്തവ
ഒന്നും പാടീടരുതല്ലോ നീ .
തത്ത —-
പൊന്നിൻ കൂടിതു ,പഴവും പാലും
നന്നായിട്ടു കിടച്ചീടുന്നൂ
നന്ദിയെനിക്കുണ്ടാകണ ,മതുമു —
ണ്ടെന്നാൽ ഞാനൊന്നുരചെയ്യട്ടേ
സ്വാതന്ത്ര്യത്തിനു പൊൻതുടലെന്നുടെ
ചേതസ്സിഷ്ടപ്പെടുകേയില്ല .
നീലവിശാല വിഹായസ്സിങ്കൽ
വിഹരിക്കുന്നവരത്രേ ഞങ്ങൾ .
അങ്ങേയ്ക്കെന്തും ചെയ്യാമല്ലോ :,
ഞങ്ങടെ ജീവിത മെല്ലാനാളും
ഭംഗമെഴാതേ സ്വച്ഛന്ദപ്രദം ,
അങ്ങതു ധീമൻ ,ചിന്തീക്കേണം
–മഹാകവി എം .പി .അപ്പൻ
credits – A.S.Indira