ക്വാറന്റൈന്‍ ഇളവുകള്‍ നല്‍കിയ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നു ആയിരക്കണക്കിന് പേരാണ് യാത്രയ്ക്കായി തയ്യാറെടുക്കുന്നത്. ഇതിനിടയില്‍ ടിക്കറ്റ് നിരക്കുയര്‍ത്തിയത് തിരിച്ചടിയായിരുന്നു. ഡല്‍ഹി യുകെ റൂട്ടില്‍ ഇകണോമി ക്ലാസ് ടിക്കറ്റിന് പോലും 1.5 ലക്ഷം രൂപയോളമാണ് ഈ മാസം ആദ്യം വിമാന കമ്പനികള്‍ ഈടാക്കിയിരിക്കുന്നത്.
ഉയര്‍ന്ന ടിക്കറ്റ് നിരക്ക് മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോള്‍ പൊതുജനങ്ങളുടെ പ്രതിഷേധമുയരുകയായിരുന്നു. 16 മുതല്‍ ഇന്ത്യ യുകെ റൂട്ടില്‍ നിലവില്‍ ആഴ്ചയില്‍ സര്‍വീസ് നടത്തുന്നത് 30 ഫ്‌ളൈറ്റുകളായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്നാണ് ഈ ഫ്‌ലൈറ്റുകളുടെ എണ്ണമാണ് 60 ആയി ഉയര്‍ത്തുന്നത്. ഈ നീക്കം ഈ റൂട്ടിലെ നിരക്ക് ഗണ്യമായി കുറയ്ക്കും.
എയര്‍ ഇന്ത്യയുടെ 26 പ്രതിവാര ഫ്‌ലൈറ്റുകളും വിസ്താരയുടെ നാല് പ്രതിവാര ഫ്‌ലൈറ്റുകളും സര്‍വീസു നടത്തും. ബ്രിട്ടീഷ് എയര്‍വേയ്‌സും വിര്‍ജിന്‍ അറ്റ്‌ലാന്റിക്കുമാണ് സര്‍വീസ് നടത്തുന്ന വിദേശ കമ്പനികള്‍.
ഈ റൂട്ടിലെ ഉയര്‍ന്ന് നില്‍ക്കുന്ന നിരക്കുകള്‍ കുറയ്ക്കാന്‍ ഇത് സഹായകരമാവും. ഈ മാസം ആദ്യം, ഡല്‍ഹി- ലണ്ടന്‍ റൂട്ടില്‍ മാത്രമാണ് ഇക്കോണമി-ക്ലാസ് നിരക്കുകള്‍ 1.5 ലക്ഷം രൂപയില്‍ വരെയെത്തിയത്.