തിരുവനന്തപുരം ∙ സംസ്ഥാനത്ത് 12,294 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,578 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 14.03. ഇതുവരെ 2,95,45,529 ആകെ സാംപിൾ പരിശോധിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 18,743 ആയി. ചികിത്സയിലായിരുന്ന 18,542 പേര്‍ രോഗമുക്തി നേടി.
പോസിറ്റീവായവർ
മലപ്പുറം 1693
കോഴിക്കോട് 1522
തൃശൂര്‍ 1394
എറണാകുളം 1353
പാലക്കാട് 1344
കണ്ണൂര്‍ 873
ആലപ്പുഴ 748
കൊല്ലം 743
കോട്ടയം 647
തിരുവനന്തപുരം 600
പത്തനംതിട്ട 545
കാസർകോട് 317
ഇടുക്കി 313
വയനാട് 202
നെഗറ്റീവായവർ
തിരുവനന്തപുരം 682
കൊല്ലം 362
പത്തനംതിട്ട 365
ആലപ്പുഴ 1284
കോട്ടയം 1228
ഇടുക്കി 519
എറണാകുളം 2289
തൃശൂര്‍ 2483
പാലക്കാട് 2079
മലപ്പുറം 2551
കോഴിക്കോട് 2402
വയനാട് 703
കണ്ണൂര്‍ 922
കാസർകോട് 673
രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 11,425 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 729 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1632, കോഴിക്കോട് 1491, തൃശൂര്‍ 1381, എറണാകുളം 1329, പാലക്കാട് 895, കണ്ണൂര്‍ 776, ആലപ്പുഴ 727, കൊല്ലം 738, കോട്ടയം 577, തിരുവനന്തപുരം 550, പത്തനംതിട്ട 529, കാസർകോട് 307, ഇടുക്കി 307, വയനാട് 186 എന്നിങ്ങനെയാണ് സമ്പര്‍ക്കബാധ.
72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 15, കണ്ണൂര്‍ 14, വയനാട് 11, തൃശൂര്‍ 7, കാസർകോട് 6, എറണാകുളം 5, പത്തനംതിട്ട, കോട്ടയം 4 വീതം, കൊല്ലം 3, തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് 1 വീതം. ഇതോടെ 1,72,239 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 35,10,909 പേര്‍ ഇതുവരെ കോവിഡില്‍നിന്നും മുക്തി നേടി.
വിവിധ ജില്ലകളിലായി 4,91,831 പേരാണ് നിരീക്ഷണത്തിലുള്ളത്.
ഇവരില്‍ 4,63,950 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 27,881 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2075 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് പ്രതിവാര ഇന്‍ഫെക്‌ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യുഐപിആര്‍) 8ന് മുകളിലുള്ളത്. ഇവിടെ കർശന നിയന്ത്രണമേർപ്പെടുത്തി.
English Summary: Kerala Covid update on August 16