ക്വാലലംപുർ ∙ 17 മാസത്തെ ഭരണത്തിനൊടുവിൽ മലേഷ്യൻ പ്രധാനമന്ത്രി മൊഹിയുദ്ദീൻ യാസിൻ ഇന്നു രാജിവയ്ക്കുമെന്നു റിപ്പോർട്ട്. പാർലമെന്റിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ അടുത്ത സർക്കാർ ആരു രൂപീകരിക്കും എന്നതിൽ വ്യക്തതയില്ല. കോവിഡിന്റെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് ഉടൻ നടത്തുമോ എന്നും ഉറപ്പില്ല. അന്തിമതീരുമാനം രാജാവ് അൽ സുൽത്താൻ അബ്ദുല്ലയുടേതാണ്.

കഴിഞ്ഞ വർഷം മാർച്ചിലാണു മൊഹിയുദ്ദീൻ നേരിയ ഭൂരിപക്ഷത്തിൽ അധികാരമേറ്റത്. ഭരണകക്ഷിയിലെ മുഖ്യ പാർട്ടിയായ യുഎംഎൻഒയിലെ ഏതാനും പേർ പിന്തുണ പിൻവലിച്ചതോടെയാണു പ്രതിസന്ധിയിലായത്.

English Summary: Malaysia Prime Minister to resign

Leave a Reply

Your email address will not be published. Required fields are marked *