കൊച്ചി: പോപ്പുലര്‍ ഫിനാന്‍സിന് ഓസ്‌ട്രേലിയയില്‍ കമ്പനി. വിദേശത്ത് കമ്പനി രജിസ്റ്റര്‍ ചെയ്തതായി പ്രതികള്‍ ഇ.ഡി.യോട് വെളിപ്പെടുത്തി. 1600 കോടിയുടെ നിക്ഷേപ തട്ടിപ്പാണ് കണ്ടെത്തിയത്.

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രധാന പ്രതികളായ റോയ് ഡാനിയേല്‍, മകള്‍ റീനു എന്നിവരെ ഇഡി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയായിരുന്നു. കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. ഈ സാഹചര്യത്തിലാണ് ഇതു സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തിയത്.

കേസിലെ പ്രതികള്‍ ഇവരുടെ നിക്ഷേപ തട്ടിപ്പ് ഓസ്‌ട്രേലിയയിലേക്ക് കടത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഇ.ഡി.കണ്ടെത്തി. ഓസ്‌ട്രേലിയയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയില്‍ റോയ് ഡാനിയേല്‍ ഡയറക്ടറായിരുന്നുവെന്നും കണ്ടെത്തി. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നാണ് ഇഡി വ്യക്തമാക്കിയിരിക്കുന്നത്. ഇതിനുവേണ്ടി കേസിലെ രണ്ടുപ്രതികളെയും കസ്റ്റഡിയില്‍ വേണമെന്ന് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

കോടതി പ്രതികളെ ഈ മാസം 24 വരെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *