ന്യൂഡൽഹി: തുടർച്ചയായ രണ്ടാം ദിവസവും ഡീസൽ വിലയിൽ കുറവ്. 20 പൈസയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ലിറ്ററിന് 21 പൈസ കുറഞ്ഞിരുന്നു. എന്നാൽ, പെട്രോൾ വില മാറ്റമില്ലാതെ തുടരുകയാണ്. തുടർച്ചയായ മുപ്പത്തിമൂന്നാം ദിവസമാണ് പെട്രോൾ വിലയിൽ മാറ്റമില്ലാത്തത്.
ഡൽഹിയിൽ 101.84 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്. ഡീസൽ ഇരുപത് പൈസ കുറഞ്ഞ് ലിറ്ററിന് 89.47 രൂപയായി. ഇന്നലെ 89.67 രൂപയായിരുന്നു ഒരു ലിറ്റർ ഡീസലിന് വില. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 107.83 രൂപയും ഡീസൽ ലിറ്ററിന് 97.04 രൂപയുമാണ് വില. ഇന്നലെ ലിറ്ററിന് 97.24 രൂപയായിരുന്നു ഡീസലിന് വില.
പെട്രോൾ വില രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും റെക്കോർഡിലാണ്. പെട്രോൾ വില ഏറ്റവും അവസാനമായി വർധിച്ചത് ജൂലൈ 17നാണ്. അന്ന് പെട്രോളിന് 34 പൈസയാണ് വർധിച്ചത്.
രാജ്യത്തെ 19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നു. ഇതിൽ മഹാരാഷ്ട്ര, ഡൽഹി, പശ്ചിമ ബംഗാൾ, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക, ഉത്തർപ്രദേശ്, ഹരിയാന, ജമ്മു കശ്മീർ, ഒഡീഷ, ലഡാക്ക്, ബീഹാർ, കേരളം, പഞ്ചാബ്, സിക്കിം, നാഗാലാൻഡ് എന്നിവ ഉൾപ്പെടുന്നു.
രാജ്യത്തെ പൊതുമേഖലാ എണ്ണ കമ്പനികള്‍ ദിവസവും രാവിലെ 6 മണിക്ക് ശേഷം പെട്രോളിന്റെയും ഡീസലിന്റെയും പുതിയ നിരക്കുകൾ പുറത്തിറക്കും. പുതിയ നിരക്കുകൾക്കായി, വെബ്സൈറ്റ് സന്ദർശിച്ച് വിവരങ്ങൾ നേടാം. അതേസമയം, മൊബൈൽ ഫോണുകളിൽ SMS വഴി നിരക്ക് പരിശോധിക്കാനും കഴിയും. 92249 92249 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചുകൊണ്ട് പെട്രോളിന്റെയും ഡീസലിന്റെയും വില അറിയാനാകും. ഇതിനായി RSP