സംസ്ഥാനത്ത് അടുത്തമാസം അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഒന്നാം ഡോസ് വാക്സീൻ നൽകുമെന്ന് ആരോഗ്യമന്ത്രി വീണജോർജ് പറഞ്ഞു. കുട്ടികൾക്ക് വാക്സീൻ നൽകാൻ കേരളം സജ്ജമാണ്. പരമാവധി പരിശോധനകളിലുടെ രോഗബാധിതരെ കണ്ടെത്തുന്നത് കൊണ്ടാണ് സംസ്ഥാനത്ത് ടി.പി.ആർ ഇപ്പോഴും ഉയർന്നു നിൽക്കുന്നത്. കേരളത്തിന്റെ പ്രതിരോധപ്രവർത്തനങ്ങളെ കേന്ദ്ര ആരോഗ്യമന്ത്രി പ്രശംസിച്ചിട്ടില്ലെന്ന ബി.ജെ.പിയുടെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്ന് മന്ത്രി പറഞ്ഞു. കോവിഡാനന്തര ചികിൽസയ്ക്ക് നിരക്ക് നിശ്ചയിച്ചുള്ള ഉത്തരവിൽ അവ്യക്തതയുണ്ടെങ്കിൽ മാറ്റുമെന്ന് മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *