ഇന്ന് തിരുവോണം. കോവിഡ് നിയന്ത്രണങ്ങളും പരിമിതികളും ഉള്‍ക്കൊണ്ട് ഓണം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് മലയാളികള്‍. അതിജീവനത്തിന്റെ പൊന്നോണകാഴ്ചകളാണ് ചുറ്റുവട്ടത്തെങ്ങും. വീട്ടിലൊതുങ്ങിയെങ്കിലും ആഹ്ലാദം കൈമോശം വരാത്ത തിരുവോണകാഴ്ചകളിലേക്ക്.

ഈ ഓണവഴിയേ നടന്നാല്‍ പുലിയന്നൂര്‍ മനയിലെത്തും. തുമ്പയും തുളസിയും കുടമുല്ലപ്പൂവുമെല്ലാം വിരിയുന്ന തൊടി . പൂക്കളമൊരുക്കാന്‍ പുതിയ തലമുറയിലെ കുട്ടിക്കൂട്ടവും

പുതിയകാലത്തും ഇവര്‍ ഇത് ആസ്വദിക്കുന്നു എന്നതിലാണ് ഈ തറവാട്ടിലെ പഴമക്കാരുടെ കൗതുകം. അവര്‍ ആഗ്രഹിച്ചതിലുമപ്പുറം ഈ തലമുറ ഐശ്വര്യത്തിന്റെ ഉല്‍സവകാലത്തെ നെഞ്ചിലേറ്റുന്നു ഐതിഹ്യങ്ങളോടും ശാസ്്ത്രത്തോടും മനുഷ്യന്‍ ഒരു പോലെ കടപ്പെട്ടിരിക്കുന്ന അപൂര്‍വ ചരിത്ര സന്ദര്‍ഭം കൂടിയാണ് നമുക്കീ ഓണം. മാലോകരെല്ലാം ഒന്ന് പോലെ എന്ന് എല്ലാ ഓണത്തിനും ഏറ്റുപാടുമ്പോഴും ലോകത്തിലെ എല്ലാ മനുഷ്യരേയും ഒന്നുപോലാക്കിയൊരു ഒരു കോവിഡ് കാലം നമ്മളാരും മുന്നില്‍ കണ്ടിരുന്നില്ല. പക്ഷേ കാലംകെട്ട ഈ കാലത്തേയും അതിജീവിച്ച് പ്രതീക്ഷ കൈവിടാതെ നമ്മള്‍ ഓണത്തപ്പനെ ഇന്ന് വീണ്ടും വരവേല്‍ക്കുന്നു

കോവി‍ഡിനെ പടിയ്ക്ക് പുറത്ത് നിര്ത്തി സുരക്ഷിതമായി തന്നെയാണ് കൂട്ടുകുടുംബങ്ങളിലെ പഴമകൈവിടാതെയുള്ള ഓണാഘോഷം. കൂടിച്ചേരലുകളും ആര്‍പ്പുവിളികളുമൊക്കെയായുള്ള ഓണക്കാലത്തിനാണ് കുട്ടി കൂട്ടത്തിന്റെ കാത്തിരിപ്പ്. കൃഷിയും കാര്‍ഷിക സമൃദ്ധിയും പഴങ്കഥയായി മാറിയിട്ടും ഓണത്തിന്റെ പൊലിമ കുറയ്ക്കാന്‍ മലയാളി തയാറല്ല. ലോകത്തിന്റെ ഏതറ്റത്തുള്ള മലയാളിക്കും ഓണം എന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ തന്നെയാണ്. നിലത്ത് പായവിരി്ച്ച് ഇലയിട്ട് സദ്യ. അത് കഴിഞ്ഞ് എല്ലാവരും ഒത്തുകൂടി ഓണപ്പാട്ടും കഥപറച്ചിലും, കളികളും.

Leave a Reply

Your email address will not be published. Required fields are marked *