പ്രശസ്ത മലയാള നടി ചിത്ര ചെന്നൈയില്‍ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. 1965 ഫെബ്രുവരി 25ന് കൊച്ചിയിൽ ജനിച്ച ചിത്രക്ക് 56 വയസായിരുന്നു. രാജപാര്‍വൈയാണ് ആദ്യസിനിമ. ആട്ടക്കലാശമാണ് ആദ്യ മലയാള ഹിറ്റ് ചിത്രം. തെന്നിന്ത്യയിലെ മിക്ക നായകർക്കും ഒപ്പം അഭിനയിച്ചിട്ടുള്ള ചിത്ര ഏകദേശം 100ലധികം ചിത്രത്തിൽ വേഷമിട്ടു. അമരം, ഒരു വടക്കന്‍ വീരഗാഥ, ദേവാസുരം, പഞ്ചാഗ്നി, നാടോടി,അദ്വൈതം, അമ്മയാണെ സത്യം, ഏകലവ്യന്‍ എന്നിവയാണ് പ്രധാന മലയാള സിനിമകൾ.

Leave a Reply

Your email address will not be published. Required fields are marked *