ക്വാലലംപുർ ∙ മലേഷ്യയുടെ പ്രധാനമന്ത്രിയായി ഐക്യ മലയ ദേശീയ സംഘടനയിലെ ഇസ്മായിൽ സബ്‌രി യാക്കൂബിനെ സുൽത്താൻ അബ്ദുല്ല രാജാവ് നിയമിച്ചു. മലേഷ്യയുടെ ഒൻപതാമത്തെ പ്രധാനമന്ത്രിയായി അദ്ദേഹം ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

18 മാസമായി ഭരണത്തിലുണ്ടായിരുന്ന മുഹ്‍യിദ്ദീൻ യാസിന്റെ നേതൃത്വത്തിലുള്ള സഖ്യ സർക്കാർ ഭൂരിപക്ഷം നഷ്ടമായതിനെ തുടർന്ന് രാജിവച്ചിരുന്നു. മുഹ്‍യിദ്ദീൻ മന്ത്രിസഭയിലെ ഉപ പ്രധാനമന്ത്രി ആയിരുന്നു 61 വയസ്സുകാരനായ ഇസ്മായിൽ.

Leave a Reply

Your email address will not be published. Required fields are marked *