അണ്ടര്‍ 20 ലോക അത്്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ലോങ്ജംപില്‍ ഇന്ത്യയുടെ ഷൈലി സിങ്ങിന് വെള്ളിമെഡല്‍. മൂന്നാം ശ്രമത്തില്‍ 6.59 മീറ്റര്‍ മറികടന്നാണ് അഞ്ജു ബോബി ജോര്‍ജ് ഫൗണ്ടേഷന്‍ താരമായ ഷൈലി രണ്ടാം സ്ഥാനം നേടിയത്. റോബര്‍ട് ബോബി ജോര്‍ജാണ് ഷൈലിയുടെ പരിശീലകന്‍. ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൂന്നാം മെഡലാണ്. കരിയറിലെ മികച്ച ദൂരമായ 6.60 മീറ്റര്‍ മറികടന്ന് സ്വീഡിഷ് താരം മായാ അസ്കാഗ് സ്വര്‍ണം നേടി.