ഫെബ്രുവരി 1945, ഇവോ ജീമ

രണ്ടാം ലോകയുദ്ധത്തിന്റെ അവസാനഘട്ടത്തിൽ ജപ്പാന്റെ നിയന്ത്രണത്തിലുള്ള ഇവോ ജീമ ദ്വീപിൽ അമേരിക്കൻ നാവികസേനയിലെ അഞ്ചു സൈനികർ ചേർന്ന് അമേരിക്കൻ പതാക നാട്ടുന്ന ചിത്രം. അസോഷ്യേറ്റഡ് പ്രസിനു വേണ്ടി ജോ റൊസേന്താൽ ആണ് യുദ്ധചരിത്രത്തിലെ ഏറ്റവും പ്രചാരം നേടിയ ഈ ചിത്രം പകർ‌ത്തിയത്. ലോകമെങ്ങുമുള്ള മാധ്യമങ്ങളിലും ചരിത്ര, പാഠപുസ്തകങ്ങളിലും അച്ചടിച്ചുവന്ന ഈ ചിത്രം ഇന്നും പുനഃപ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. പ്രസിദ്ധീകരിച്ച വർഷം തന്നെ പുലിസ്റ്റർ സമ്മാനം നേടുന്ന ആദ്യചിത്രവും ഇതുതന്നെ.

US-flag

ഓഗസ്റ്റ് 2021, കാബൂൾ

ഇവോ ജീമയിലെ ചിത്രത്തെ അനുകരിച്ചുകൊണ്ട് യുഎസിനെ പരിഹസിക്കാനെന്ന മട്ടിൽ അഫ്ഗാനിസ്ഥാനിൽ‌ താലിബാൻ പതാക ഉയർത്തുന്ന ചിത്രം. ഫോട്ടോഷൂട്ട് നടത്തി ഒരുക്കിയ ചിത്രത്തിൽ പതാക ഉയർത്തുന്നത് താലിബാന്റെ ഏറ്റവും കരുത്തരായ ബദ്‌രി 313 ബറ്റാലിയനിലെ പോരാളികളാണ്. യുഎസ് സൈനികർ ഉപേക്ഷിച്ചുപോയ യൂണിഫോമും വാഹനങ്ങളും ആയുധങ്ങളുമാണ് ഇവർ ഇപ്പോൾ ഉപയോഗിക്കുന്നത്. ചിത്രത്തിലുള്ളവർ ധരിച്ചിരിക്കുന്നതും യുഎസ് സൈനികവേഷമാണ്.

Taliban-Flag

Content Highlight:

Afghanistan, Flags

Leave a Reply

Your email address will not be published. Required fields are marked *