അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതെന്ന് ഐഎംഡി അറിയിച്ചു.

പശ്ചിമബംഗാള്‍, സിക്കിം എന്നിവിടങ്ങളില്‍ ആഗസ്റ്റ് 27 വരെ അതിശക്തമായ മഴ തുടരും. അതിനുശേഷം പ്രദേശത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ കുറയുമെന്നും ഐഎംഡി അറിയിച്ചു.

ആസാമിലും മേഘാലയയിലും അതിശക്തമായ വെള്ളപൊക്കത്തിന് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബിഹാര്‍, കിഴക്കന്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ആഗസ്റ്റ് 27 വരെ വ്യാപകമായി മഴ പെയ്യും. ആഗസ്റ്റ് 26, 27 തീയതികളില്‍ കേരള തമിഴ്നാട് മാഹി എന്നിവിടങ്ങളില്‍ വ്യാപകമായി മഴ പെയ്യാന്‍ സാധ്യതയുണ്ട് ഐഎംഡി അറിയിച്ചിട്ടുണ്ട്.

കൂടാതെ അടുത്ത രണ്ട് മണിക്കൂറിനുള്ളില്‍ ഹരിയാനയിലും യുപിയിലെ ചില പ്രദേശങ്ങളിലും നേരിയതോത്തില്‍ മഴയുണ്ടാകുമെന്ന് ഐഎംഡി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *