സംസ്ഥാനത്ത് 31,265 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 2,04,896 പേര്‍ കോവിഡ് ചികില്‍സയില്‍ കഴിയുന്നു. 24 മണിക്കൂറിനിടെ 1,67,497 സാംപിളുകള്‍ പരിശോധിച്ചു.
ഇന്ന് 153 കോവിഡ് മരണം സ്ഥിരീകരിച്ചു. മൂന്നാം തരംഗത്തിനുള്ള സാധ്യത നിലനിൽക്കുന്നതായും കൂടുതൽ ജാഗ്രത ആവശ്യമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അധികം വൈകാതെ കേരളം സാമൂഹിക പ്രതിരോധശേഷി കൈവരിക്കും. ഓണക്കാലം കോവിഡ് വ്യാപനം വര്‍ധിപ്പിച്ചു. ചികില്‍സാസൗകര്യങ്ങള്‍ ശക്തിപ്പെടുത്തിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.