എന്റെ പ്രണയത്തിൽ വിവരക്കേടില്ല.
വാർദ്ധക്യത്തിന്റെ പേരിൽ എനിക്കു
കിട്ടുന്ന ഈ ആനുകൂല്യത്തിൽ
പുന്നാരച്ചുവ കലരുന്നു.
എല്ലാഋതുക്കളും ഒന്നിച്ചു പുണരും.
വർദ്ധക്യം, എവിടെചെന്നാലും
കിട്ടുന്ന ഈ പരിഗണയിലുംഅനുകൂല്യത്തിലും ഞാൻ കൊച്ചു കുട്ടിയായി.
എനിക്കു ജീവിതം തിരിഞ്ഞു നോക്കുന്നതിഷ്ടമില്ല.കഴിഞ്ഞ കാലത്തിനു കൈപ്പുരുചിയുണ്ട്. അതിനാൽ ഞാൻ എന്റെ പഴയ ഓർമ്മകളെ കല്ലെറിഞ്ഞോടിച്ചു.
ബോട്സ്വാന എന്നെ കൂക്കു ” (അമ്മച്ചി )യെന്നു
വിളിക്കും..ഞാൻ ബോട്സ്വാനയിലുള്ള അധികാരിയുടെ വീട്ടിൽ
പൂ മുഖത്തിരിക്കുന്ന സന്തോഷം.
പോലീസ് കാവൽ ഉള്ള ഒരു അധികാരിയാണിത്.എന്നാൽ
“ൻകൂക്കു ” മാരേ വലിയ ഇഷ്ടം.അധികാരിതന്നെ
എന്റെ ഫോട്ടോഎടുക്കുന്നു.
അദ്ദേഹത്തിന്റെ മകൾ ഈയോലി ഇസ്രായേൽ എന്ന കുട്ടി എന്റെ കൂടെ യിരിക്കുന്നു..
ഇവർ ഇങ്ങനെ( ൻകൂക്കു )മുത്തശ്ശി മാരേ
പൊന്നുപോലെ ബഹുമാനിക്കും.
ഞാൻ വാക്‌സിനെടുക്കാൻ
ചെല്ലുമ്പോൾ നിരയുടെ മുന്നിൽതന്നെഎനിക്കു സ്ഥാനംകിട്ടി..
ഞാൻ ആൾക്കൂട്ടത്തിൽ
ചെന്നാൽ കസേരകിട്ടും .
എന്റെ പുന്നാര വർദ്ധക്യമേ
ഞാൻ നിന്നെ പ്രണയിക്കുന്നു.
എന്നെ പിറകോട്ടു വിടല്ലേ…
കണക്കു സാറിന്റെ അടിയും,
ക്ലാസിലെ സുന്ദരന്റെ
ഒളിഞ്ഞുനോട്ടവും, അതിനു കിട്ടുന്ന അടിയും.. വീട്ടിലെ സിംഹഗർജ്ജനവും
എല്ലാംകൂടി ഓർക്കാൻ വയ്യ.
ഇപ്പോഴാണ് സുഖം. ഇപ്പോൾ പ്രണയത്തെ
പേടിയില്ല.എനിക്കു നാലുപാടും നോക്കണ്ട
ഞാൻസ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കുന്നത് ഇപ്പോൾ.
കാരണം വേറൊന്നു ന്നുമില്ല..
വഴിയിൽആരെയും പേടിക്കണ്ട
..
എനിക്കു പ്രേമിക്കാൻ എന്റെ
പ്രാണപ്രിയൻ ഉണ്ട്.അവനോടു ചേർന്നു നിൽക്കുമ്പോൾ വാർദ്ധക്യത്തിലും
ഞാൻ ഫലം കായിക്കും.ഞാൻ എന്റെ ജ്വാലകങ്ങൾ തുറന്നിടും.. ഞാൻ നക്ഷത്രംങ്ങൾ നോക്കി ചിരിക്കും.
ആലങ്കാരികമായി പറഞ്ഞാൽ, വാർധക്യത്തിൽ ദൈവത്തെ വിശ്വസ്‌തമായി സേവിക്കുന്നവർക്കും ചാരുതയാർന്ന പനയ്‌ക്കും സമാനതകൾ ഏറെയുണ്ട്.
“നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാർഗ്ഗത്തിൽ അതിനെ പ്രാപിക്കാം” എന്നു ബൈബിൾ പറയുന്നു.
വർഷങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞുപോകവേ വാർദ്ധക്യത്തിന്റെ പേരു പറഞ്ഞു കിട്ടുന്ന ഈ വാത്സല്യം തളർത്തുകയില്ല. ആത്മീയ ഓജസ്സ് നിലനിറുത്താനാകും. എങ്ങനെയെന്നല്ലേ? ദൈവമേ,
തളർന്നു വീണ എന്റെ പ്രണയം മറുപടി പറഞ്ഞു’ അല്ല ഞാൻ മഴയുടെ നനവും കാറ്റിന്റെ ഇരമ്പലും രാവിന്റെ ഇരുട്ടുമാകുന്നു.’
വാർദ്ധക്യംതളർച്ചയിൽ ഇഴഞ്ഞ് നീങ്ങവെ എന്റെ പ്രണയത്തിന്റെ കണ്ണുകൾ നനഞ്ഞില്ല
ചെറുപ്പകാലത്തുഎന്റെ ഖൽബിൽ ഒതുക്കിയ പ്രണയത്തെക്കുറിച്ചോർക്കുമ്പോൾ അതു പറന്നകലുന്ന ഒരു പക്ഷിയായി.
വാർദ്ധക്യമേ ഇനി നമ്മുടെ പ്രണയം സ്വതന്ത്രമാകുന്നു.നമുക്കു വിഹായസ്സിൽ
പറന്നു നടന്നു പ്രണയിക്കാം..