മുന്‍ കാലങ്ങളില്‍ ഭൂതപ്രേതപിശാചുക്കളെ കേരളത്തില്‍ വളര്‍ത്തിക്കൊണ്ട~ു വന്നത് സര്‍ഗ്ഗ പ്രതിഭകളും മത അന്ധവിശ്വാസങ്ങളുമായിരുന്നു, ജീവിതത്തിന്‍റെ സം ഘര്‍ഷ പൂരിതമായ അവസ്ഥകളെ കഥകളിലൂടെ മനുഷ്യമനസ്സുകളിലെത്തിച്ചു വെങ്കില്‍ ഇന്നത്തെ പൊലീസ് ഭൂതപ്രേതപിശാചുക്കളെപോലെ പ്രവര്‍ത്തിക്കുന്നു. സ്ത്രീ -പുരുഷ സമത്വം, സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്ന് പറയുമെങ്കിലും എങ്ങും പുരുഷകേന്ദ്രികൃതമായ കുന്തമുനകളാണ് സ്ത്രീകള്‍ അനുഭവിക്കുന്നത്. കേരളത്തിലെ ഒരു ബീച്ചില്‍ ഭക്ഷണം കഴിച്ചുകൊണ്ട~ിരുന്ന അമ്മയും മകനും സദാചാര ഗുണ്ടകളില്‍ നിന്ന് നേരിട്ട ആക്രമണം, പിങ്ക് പൊലീസ് എന്ന പേരില്‍ കെട്ടിയിറക്കിയ പിങ്ക് പൊലീസ്കാരി പാവപ്പെട്ട ജയചന്ദ്രനോടും മകളോടും കാട്ടിയ ക്രൂരത മലയാളി സമൂഹത്തിന് അക്ഷരാര്‍ഥത്തില്‍ നാണക്കേടുതന്നെയാണ്. നമ്മുടെ ക്രമസമാധാന പരിപാലനം കട്ടപ്പുറത്താണോ?
സാധാരണ മനുഷ്യബുദ്ധിയില്‍ വരുന്ന ഒരു ചോദ്യമാണ് സാഹിത്യ സാംസ്കാരിക രംഗങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ മേലങ്കിയണിഞ്ഞവരെ പദവികള്‍ കൊടുത്തും പുരസ്കാരങ്ങള്‍ കൊടുത്തും സംതൃപ്തരാക്കുന്ന നിലപാടുകള്‍. അവരെ അധികാരികള്‍ വിലക്കെടുത്തിരിക്കുന്നു. മിണ്ടിപ്പോകരുത് . വേണ്ടത് തന്നുകൊള്ളാം. ഇതെ നയമാണ് പൊലീസിലും നടപ്പാക്കുന്നത്. അറിവില്ലായ്മയുടെ കാലങ്ങളില്‍ അനാരോഗ്യങ്ങളായ പലതും ചെയ്തിട്ടുണ്ട് ആധുനിക സമൂഹമെന്നാല്‍ ആ സമീ പനങ്ങളും നിലപാടുകളും പൊളിച്ചടുക്കണം അല്ലെങ്കില്‍ പൊളിച്ചെഴുതണം. കേരള ത്തില്‍ സത്യവും നീതിയും അധികാരത്തിലുള്ളവര്‍ കൊത്തിവലിച്ചു തിന്നുകൊണ്ട~ി രിക്കുമ്പോള്‍ സാഹിത്യ സാംസ്കാരിക രംഗത്തുള്ളവര്‍ എന്തുകൊണ്ട് പ്രതികരിക്കു ന്നില്ലെന്നുള്ള ചോദ്യം പലപ്പോഴും ഉയര്‍ന്നുവരാറുണ്ട് . അവര്‍ അതില്‍ അത്യുത്സാഹം കാണിക്കാത്തത് അത്യാദരവോടെ ഏറ്റുവാങ്ങാനിരിക്കുന്ന പദവിയും പുരസ്കാര ങ്ങളും മൂലമാണ്. അത്തരത്തിലുള്ള ചുമടുതാങ്ങികളെപ്പറ്റി എന്താണ് പറയുക? പൊലീസിനെ അല്ലെങ്കില്‍ ഭാഷാ സാഹിത്യത്തെ അടച്ചാക്ഷേപിക്കാന്‍ ഒരുക്കമല്ലെങ്കിലും അതിലും ചില യാഥാര്‍ഥ്യങ്ങള്‍ ഒളിഞ്ഞുകിടപ്പുണ്ട് . രാഷ്ട്രീയ പാര്‍ട്ടികളുടെ ഔദാര്യ ത്തില്‍ സാഹിത്യ സംഭാവനകളെ വിലയിരുത്താതെ സാഹിത്യ സാംസ്കാരിക രംഗത്തുള്ളവര്‍ വാരിക്കൂട്ടുന്ന പുരസ്കാരങ്ങള്‍ പോലെ പിങ്ക് പൊലീസിനോടും ചോദിക്കാനുള്ളത്. നിങ്ങള്‍ക്ക് പിങ്ക് പൊലീസ് സമാധാന പരിപാലനം എന്തെന്ന് അറിയാമോ?
സി.പി.ഐ കേന്ദ്ര അംഗം ശ്രീമതി ആനി രാജ തുറന്നു പറയുന്നു പൊലീസില്‍ ആര്‍,എസ്.എസ്കാരുണ്ട് . അവര്‍ക്ക് തിരിച്ചുംചോദിക്കാം പിന്‍വാതില്‍ നിയമനത്തിലൂടെ കാക്കിവേഷം ധരിച്ച ധാരാളം കമ്മ്യൂണിസ്റ്റുകള്‍ ഈ സേനയിലുണ്ട് . അതാണ് നീതി അനീതിയാകുന്നത്. ഇരകള്‍ അവഗണിക്കപ്പെടുന്നു. പാവങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ല. അവരുടെ നൊമ്പരങ്ങളും മനസ്സില്‍ വിങ്ങുന്ന അമര്‍ഷങ്ങളും ആരാണ് കേള്‍ക്കുക? വേടന്‍റെ അമ്പേറ്റ പക്ഷിയുടെ അവസ്ഥയാണ് ഇന്നവര്‍ അനുഭവിക്കുന്നത്. നിരപരാധികളായ രാമചന്ദ്രനെയും മകളെയും മോഷ്ടാക്കളാക്കി മാറ്റിയ പിങ്ക് പൊലീസിന് കൊടുത്ത ശിക്ഷയെന്താണ്? നല്ല നടപ്പ്. ഇന്നത്തെ പരിഷ്കൃത സമൂഹത്തിന് ഈ നല്ല നടപ്പ് ചേര്‍ന്നതാണോ? പൊലീസില്‍ കിട്ടിയ ശിക്ഷണം നല്ല നടപ്പല്ലായിരുന്നോ? ക്രിമിനല്‍ നടപടിക്രമങ്ങള്‍ പൊലീസിന് അറിയില്ലേ? പൊലീസ് വകുപ്പില്‍ ദുര്‍നടപ്പുകാര്‍ ഉണ്ടാകുന്നത് എങ്ങനെ? വോട്ടുപെട്ടി യന്ത്രം നിറക്കാന്‍ ഇങ്ങനെ എ വിടെയെല്ലാം കുത്തിനിറച്ചിട്ടുണ്ട് ? കഷ്ടപ്പെട്ട് പഠിച്ച കുട്ടികള്‍ക്ക് നിയമനം ലഭിക്കാത്തത് ഇതുപോലുള്ള പാര്‍ട്ടി നിയമനങ്ങള്‍ ഉള്ളതുകൊണ്ടല്ലേ?അധികാരത്തിലിരിക്കുന്നവര്‍ക്ക് അരകാശിന് വിലയില്ലെങ്കില്‍ എന്തിനാണ് പാവങ്ങളുടെ നികുതിപ്പണത്തില്‍ കൊഴുത്തുതടിക്കുന്നത്? നിങ്ങളുടെ മുഖം മിനുക്കി കാണാന്‍ എല്ലാം ചാനലുകള്‍ക്കും പാവങ്ങളുടെ പണമെടുത്തു് പരസ്യങ്ങള്‍ കൊടുക്കുന്നത്?
വനിത പൊലീസിന്‍റെ മൊബൈല്‍ കാറിലിരുന്ന ബാഗില്‍ ഉണ്ടായിരുന്നിട്ടും അടുത്തുകൂടി പോയ അച്ഛനെ കുഞ്ഞുമകളെ ക്രൂരമായി മോഷ്ടക്കളെപോലെ ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലില്‍ ആ കുഞ്ഞു കരയുന്നു. ഒരു പൗരനെ അനാവശ്യമായി മാനസികമായി പീഡിപ്പിച്ചതിന് ഇവരെ പൊലീസ് സേനയില്‍ നിന്ന് പുറത്താക്കേണ്ടതിന് പകരം കൊടുത്ത ശിക്ഷ നല്ല നടപ്പ്. ഇവര്‍ ഈ പാര്‍ട്ടിയുടെ വാലാട്ടിയായതു കൊണ്ടല്ലേ അവരെ പുറത്താക്കാത്തത്? ഈ പിങ്ക് പൊലീസിന്‍റെ മുകളിലുള്ളവരും ഈ വാലാട്ടിപട്ടികയില്‍ ഉള്ളവരല്ലേ? എന്നിട്ട് വെളിപാടുപോലെ പ്രസ്താവനകള്‍ നടത്തും അല്ലെങ്കില്‍ പുതുമ നിറഞ്ഞ വിളക്കിച്ചേര്‍ക്കലുകള്‍ നടത്തും. എല്ലാം ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന തന്ത്രങ്ങള്‍.കള്ളനെ കണ്ടില്ലെങ്കിൽ കാണുന്നവനെപ്പി ടിക്കുന്ന ഈ പൊലീസ് നയം എന്നാണ് അവസാനിക്കുക? സ്വന്തം മൊബൈല്‍ കാ ത്തുസൂക്ഷിക്കാനറിയാത്ത പൊലീസ് ആണ് മോഷ്ടാക്കളെത്തേടിപ്പോകുന്നത്. ഇവിടെ മാത്രമല്ല. സാഹിത്യ സാംസ്കാരിക രംഗമടക്കം എല്ലായിടത്തും അനീതിയല്ലേ നട ക്കുന്നത്. അവരെ ചോദ്യം ചെയ്താല്‍ കൊലവിളി നടത്തും അല്ലെങ്കില്‍ അവര്‍ തീറ്റിപോറ്റുന്ന സൈബര്‍ ഗുണ്ടകളെയിറക്കി സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപങ്ങള്‍ നടത്തും. സാംസ്കാരിക രംഗത്തുള്ളവരും സ്ത്രീകളും കുട്ടികളും പാവങ്ങളും അവഗ ണന നിത്യവും നേരിടുകയല്ലേ?
ഇന്നത്തെ സമകാലിക രാഷ്ട്രീയം ഏത് പാര്‍ട്ടിയെടുത്താലും അവരുടെ സമീപനങ്ങള്‍ ജനങ്ങളില്‍ അമര്‍ഷം മാത്രമല്ല അമ്പരപ്പുമുണ്ടാകുന്നത്. സമ്പന്നരുടെയും അധികാരികളുടെയും താവളങ്ങളായി ഇന്ത്യന്‍ വ്യവസ്ഥിതി മാറിക്കൊണ്ടിരിക്കുന്നു . പാവങ്ങള്‍, നിഷ്കളങ്കര്‍ ഇരകളാകുന്നു. നിത്യവും നീതിയും സത്യവും നിഷേധിക്കപ്പെടുന്നവരുടെ വേദനയും, രോഷവും, നിസ്സഹായതയും വെളിപ്പെട്ടുവരുന്നു. സദാ ചാരഗുണ്ടകള്‍, രാഷ്ട്രീയ ഗുണ്ടകള്‍, തെറ്റ് ചെയ്യുന്നവനെതിരെ നടപടിയുണ്ട~ാകുന്നി ല്ല. പൊലീസിലും ഇതെ ഗുണ്ടാവിളയാട്ടമാണ് നടക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി ഒരു ഗവര്‍ണ്ണര്‍ സ്ത്രീകളുടെ മോചനത്തിനായി നിരാഹാരമിരുന്നത് മലയാളികള്‍ കണ്ണുതുറന്നു കാണണം. പാവപെട്ട ജയചന്ദ്രൻ പറയുന്നു. മൊബൈല്‍ കണ്ടില്ലായിരുന്നുവെങ്കില്‍ എന്നെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി മൂന്നാം മുറനടത്തുമായിരുന്നു. ആക്രമണം നേരിട്ട ഷംലാക്കും മകനും ഇതെ അനുഭവം തന്നെ. ഈ 2021ലും മലയാളി മനസ്സില്‍ കാടന്മാരയ കാട്ടാളപൊലീസിനെയവര്‍ കാണുന്നു. ഇതിലൂടെ യെല്ലാം തെളിയുന്നത് സത്യവും നീതിയും കടലില്‍ തന്നെ. കേരള പൊലീസ് എന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകങ്ങളാണ്. നീതിന്യായ വകുപ്പ് കോടതിയുടെ അധികാര പരിധിയില്‍ കൊണ്ടുവന്നില്ലെങ്കില്‍ കാട്ടാള വേടന്‍റെ മുഖം ഇനിയും കാണേണ്ടിവരും . ലാഭക്കച്ചവടം നടത്തി എഴുന്നെള്ളിച്ചുവിടുന്ന കൊമ്പന്മാരെ കുഴിയാനകള്‍ ഇനിയെങ്കിലും പഠിക്കുക.

Leave a Reply

Your email address will not be published. Required fields are marked *