സംസ്ഥാനത്തെ ഉയര്‍ന്ന കോവിഡ് വ്യാപനം രണ്ടാഴ്ചക്കുള്ളില്‍ നിയന്ത്രണ വിധേയമാക്കാനാവുമെന്ന് മുഖ്യമന്ത്രി. അതിന് സാധിക്കണമെങ്കില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സടകുടഞ്ഞെണീക്കണമെന്നും തദേശപ്രതിനിധികളുമായുള്ള അവലോകനയോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു

പ്രാദേശിക പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ചയുണ്ടായെന്ന് വിമര്‍ശിച്ച മുഖ്യമന്ത്രി വാര്‍ഡ് തല സമിതികള്‍ നിര്‍ജീവമായത് ചൂണ്ടിക്കാട്ടി.രോഗികള്‍ പോലും ക്വാറന്റീന്‍ ലംഘിക്കുന്നതും രോഗവ്യാപനത്തിന് ഇടയാക്കി. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ആദ്യഘട്ടത്തിലുണ്ടായിരുന്നത് പോലെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം സമ്പൂര്‍ണ ലോക്ഡൗണ്‍ ഇനി പ്രായോഗികമല്ലെന്നും വിദഗ്ധരാരും അത് നിര്‍ദേശിക്കുന്നില്ലന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *