ലണ്ടൻ ∙ ബ്രിട്ടിഷ് രാജ്ഞി അന്തരിച്ചാലുടൻ സ്വീകരിക്കേണ്ട വിശദമായ നടപടികളുടെ മാർഗരേഖ പുറത്ത്. ഓപ്പറേഷൻ ലണ്ടൻ ബ്രിജ് എന്നാണ് ഈ രഹസ്യരേഖയ്ക്കു പേരിട്ടിരിക്കുന്നത്. 95 വയസ്സായ രാജ്ഞിക്ക് ആരോഗ്യ പ്രശ്നമൊന്നുമില്ലെങ്കിലും നടപടിക്രമങ്ങളെല്ലാം നിശ്ചയിച്ചു കഴിഞ്ഞു. ചാൾസ് രാജകുമാരന്റെ സ്ഥാനാരോഹണ നടപടികളുടെ വിവരവും ഇതിൽ പെടുത്തിയിട്ടുണ്ട്.

മരിച്ചു എന്നു പറയുന്നതിനു പകരം ‘ലണ്ടൻ ബ്രിജ് ഈസ് ഡൗൺ’ എന്ന സന്ദേശമാണ് പ്രധാനമന്ത്രിക്കു നൽകേണ്ടത്. 10 മിനിറ്റിനുള്ളിൽ പതാക പകുതി താഴ്ത്തിക്കെട്ടണം. കൊട്ടാരത്തിന്റെ വെബ്സൈറ്റിൽ കറുത്ത പശ്ചാത്തലത്തിൽ മരണവിവരം സ്ഥിരീകരിച്ചുള്ള അറിയിപ്പ് നൽകും. സമൂഹമാധ്യമങ്ങളെ പൂർണമായി വിലക്കും. സർക്കാർ വെബ്സൈറ്റുകളിലും സമൂഹമാധ്യമ അക്കൗണ്ടുകളിലും കറുത്ത ബാനർ.

രാജ്ഞിയുടെ മൃതദേഹം അടങ്ങിയ പെട്ടി ബക്കിങ്ങാം കൊട്ടാരത്തിൽ നിന്ന് വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിലേക്ക് ഘോഷയാത്രയായി കൊണ്ടുപോകും. 3 ദിവസത്തേക്കു 23 മണിക്കൂർ വീതം പൊതുദർശനം. 10 ദിവസം കഴിഞ്ഞ് ഔദ്യോഗിക ചടങ്ങുകളോടെ സംസ്കാരകർമങ്ങൾ.

Content Highlight: Operation London Bridge

Leave a Reply

Your email address will not be published. Required fields are marked *