നിങ്ങളൊരു പുസ്തകം വാങ്ങൂ.
നിങ്ങളൊരു പുതിയ മനുഷ്യനാകൂ.
വിജ്ഞാനമൊരു നിധിയാണ്.
വിത്തമതിൽ പൂത്തുലയും.
പുസ്തകങ്ങളില്ലെങ്കിൽ
ദൈവം നിശ്ശബ്ദനാകും
നീതിമയക്കത്തിലാകും.
ശാസ്ത്രം നിശ്ചലമാകും.
ഭരണാധികാരികൾ
ഭ്രാന്ത്രരാകും.
തത്വദർശികൾക്ക് മുടന്തു ബാധിക്കും. അക്ഷരങ്ങൾ മൂകമാകും.
എല്ലാം ഇരുളിൽ പുതഞ്ഞു പോകും.
അക്ഷരചിറകുനീർത്തി
നിങ്ങളാരു പുസ്തകം വായിക്കൂ.
ചിന്തയുടെ പൂക്കാലം വന്നുചേരും.
അറിവിന്റെ ആകാശപ്പരപ്പിലൂടെ
ആവോളമാനന്ദമെന്നു മെന്നും .
നിങ്ങളൊരു പുസ്തകം വായിക്കൂ,
നിങ്ങളൊരു പുതിയ മനുഷ്യനാകൂ.

Leave a Reply

Your email address will not be published. Required fields are marked *